gnn24x7

ആഗോള സാമ്പത്തികമാന്ദ്യം അയർലണ്ടിന് ഭീഷണിയല്ല; ശക്തി പകരുന്നത് ഈ മേഖലകൾ…

0
265
gnn24x7

ഡബ്ലിൻ : ആഗോള സാമ്പത്തികമാന്ദ്യത്തിൽ അയർലണ്ടിനെ തുണയ്ക്കാൻ കെൽപ്പുള്ളതാണ് നിലവിലെ ഐടി, ഫാർമസ്യൂട്ടിക്കൽ രംഗങ്ങളിലെ പ്രവർത്തന മികവ് എന്ന് പുതിയ പഠന റിപ്പോർട്ട്. ഈ മേഖലകളിലെ ഉയർന്ന ഉൽപ്പാദനക്ഷമതയാണ് രാജ്യത്തിന് തുണയാകുന്നത്. ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഇ എസ് ആർ ഐ) പഠനമാണ്  ഇത് കണ്ടെത്തിയിരിക്കുന്നത്. പുതിയ ത്രൈമാസ സാമ്പത്തിക അപ്ഡേറ്റിലാണ് ഈ വിലയിരുത്തൽ. ബൽജിയത്തിന് അനുസൃതമായി ഐറിഷ് ടെക് മേഖല ഒത്തുപിടിച്ചാൽ ഇയുവിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഉൽപ്പാദനക്ഷമതയുള്ള രാജ്യമായി അയർലണ്ട് മാറുമെന്ന് റിപ്പോർട്ട് പറയുന്നു.

ഐടി മേഖലയുടെയും ഫാർമസ്യൂട്ടിക്കൽ
പ്രവർത്തനങ്ങളുടെയും വളർച്ചയിലൂടെ അടുത്ത വർഷവും മാന്ദ്യം ഒഴിവാക്കാൻ അയർലണ്ടിന് സാധിക്കുമെന്ന് ഇ എസ് ആർ ഐയുടെ കീരൻ മക് ക്വിൻ പറഞ്ഞു.

അയർലണ്ടിലെ ടെക്നിക്കൽ മേഖലയിലെ തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത യൂറോപ്യൻ യൂണിയൻ ശരാശരിയുടെ അഞ്ചിരട്ടിയാണെന്നാണ് ഇ എസ് ആർ ഐ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ഡാറ്റയുടെ അഭാവം മൂലം ഫാർമസ്യൂട്ടിക്കൽ മേഖലയിലെ ഉൽപാദനക്ഷമത
വിലയിരുത്താനായിട്ടില്ല. എന്നിരുന്നാലും ഉയർന്ന ഉൽപാദനക്ഷമത ഉണ്ടാകാനിടയുണ്ടെന്ന് ഇ എസ് ആർ ഐയുടെ പ്രൊഫ.കീരൻ മക്വിൻ അഭിപ്രായപ്പെടുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here