gnn24x7

അയർലണ്ടിലെ ഏറ്റവും വൃത്തിയുള്ള പട്ടണമായി Abbeyleix

0
406
gnn24x7

2023-ലെ SuperValu Tidytowns മത്സര വിജയികളായി, Laois കൗണ്ടിയിലെ Abbeyleix. അയർലണ്ടിലെ ഏറ്റവും വൃത്തിയുള്ള ടൗണിനുള്ള പുരസ്കാരം Abbeyleix നേടി. ക്രോക്ക് പാർക്കിൽ റൂറൽ ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മന്ത്രി Heather Humphreys പ്രഖ്യാപനം നടത്തി. രാജ്യത്തുടനീളമുള്ള 600-ലധികം TidyTowns വോളന്റിയർമാർ പരിപാടിയിൽ പങ്കെടുത്തു. ഓഫാലിയിലെ ഗീഷിൽ അയർലണ്ടിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി തെരഞ്ഞെടുത്തു. അയർലണ്ടിലെ ഏറ്റവും വൃത്തിയുള്ള വലിയ പട്ടണമായി Killarney യും, ഏറ്റവും വൃത്തിയുള്ള വലിയ നഗര കേന്ദ്രമായി കോർക്കിനെയും തെരഞ്ഞെടുത്തു. 887 പട്ടണങ്ങൾ അവാർഡുകൾക്കായി മത്സരിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

gnn24x7