ബോളിവുഡ് സൂപ്പർ സ്റ്റാർ അഭിഷേക് ബച്ചൻ അയർലണ്ടിലെത്തുന്നു. മാർച്ച് 18 ചൊവ്വാഴ്ച അദ്ദേഹം ആദംസ്‌ടൗൺ ക്രിക്കറ്റ് ക്ലബ് സന്ദർശിക്കും. ജൂലായിൽ നടക്കുന്ന യൂറോപ്യൻ ടി20 പ്രീമിയർ ലീഗിന് മുന്നോടിയായാണ് അഭിഷേകിന്റെ അയർലണ്ട് സന്ദർശനം. രാജ്യത്തെ തന്നെ ഏറ്റവും വലിയ ക്ലബ്ബായ ആദംസ്‌ടൗൺ CC ക്ലബ്ബിലെ അംഗങ്ങളുമായി അദ്ദേഹം സംവദിക്കും. കൂടാത, മാധ്യമ പ്രവർത്തകർക്ക് പങ്കെടുക്കാൻ അവസരം ലഭിക്കും.ഐസിസി അനുവദിച്ച ഫ്രാഞ്ചൈസി അധിഷ്‌ഠിത ക്രിക്കറ്റ് ടൂർണമെൻ്റായ യൂറോപ്യൻ ടി20 പ്രീമിയർ ലീഗിന്റെ സഹ ഉടമ കൂടിയാണ് അഭിഷേക് ബച്ചൻ.

2009-ൽ സ്ഥാപിതമായ ആദംസ്‌ടൗൺ ക്രിക്കറ്റ് ക്ലബിൽ, ഇപ്പോൾ 21 യൂത്ത് ടീമുകളും ഉൾപ്പെടെ 11 മുതിർന്ന ടീമുകളും ഉൾപ്പെടുന്നു. ആദംസ്‌ടൗണിന് 250-ലധികം അംഗങ്ങളുണ്ട്. ക്ലബ്ബിന്റെ സ്ഥാപകരിലൊരാളായ മീന ബാസ്‌കരസുബ്രഹ്മണ്യൻ ഈ വർഷത്തെ ക്രിക്കറ്റ് ലെയിൻസ്റ്ററിൻ്റെ പ്രസിഡൻ്റാണ്. ആദംസ്‌ടൗൺ പുരുഷന്മാരുടെ ആദ്യ ടീം പുതുതായി രൂപീകരിച്ച ലെയ്ൻസ്റ്റർ ഫസ്റ്റ് ടീം ലീഗിലും കോവേഡ് ലെയിൻസ്റ്റർ സീനിയർ കപ്പിലും അലൻ മുറെ കപ്പിലും പങ്കെടുക്കും.

അയർലണ്ട്, സ്കോട്ട്‌ലൻഡ്, നെതർലൻഡ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള ആറ് ടീമുകൾ പങ്കെടുക്കുന്ന ലീഗ്, 2025 ജൂലൈ 15 മുതൽ ഓഗസ്റ്റ് 3 വരെ നടക്കും. യൂറോപ്പിലുടനീളം ക്രിക്കറ്റിൻ്റെ പ്രൊഫൈൽ ഉയർത്താൻ ലക്ഷ്യമിടുന്നതാണ് യൂറോപ്യൻ ടി20 പ്രീമിയർ ലീഗ്.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
 
                






