gnn24x7

എല്ലാ വീടുകൾക്കും ഇനിമുതൽ ഇലക്ട്രിക് വാഹന ചാർജർ ഗ്രാന്റ് ലഭിക്കും

0
766
gnn24x7

ഡബ്ലിൻ : ഇലക്ട്രിക് വാഹനം ഇല്ലെങ്കിലും എല്ലാ വീടുകളിലും ഇലക്ട്രിക് വാഹന ചാർജിംഗ് പോയിന്റ് സ്ഥാപിക്കുന്നതിനുള്ള ഗ്രാന്റ് ലഭിക്കും. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നടപടി. പരമ്പരാഗത വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങൾക്ക് ചെലവ് കുറവാണെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.


സമാനമായ പെട്രോൾ അല്ലെങ്കിൽ ഡീസൽ കാറുകൾക്ക് ഇന്ധനം നൽകുന്നതിനേക്കാൾ വളരെ കുറവാണ് ഇലക്ട്രിക് വാഹനത്തിനുള്ള ഇന്ധന ചെലവ്. SEAI അനുസരിച്ച് ഇലക്ട്രിക് വാഹനങ്ങളിൽ 70% വരെ ചെലവ് ലാഭിക്കാം. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള പ്രധാന കാരണവും ഇതാണ്.
പുതിയ സീറോ എമിഷൻ വെഹിക്കിൾസ് അയർലൻഡ് സ്ട്രാറ്റജിയിൽ, ബിസിനസുകൾക്കായി ഇലക്ട്രിക് കാറുകളുടെ മൂന്ന് മാസത്തെ സൗജന്യ ട്രയലും ഉൾപ്പെടുത്തിയിട്ടുണ്ട്.

മൾട്ടി-യൂണിറ്റ് വാസസ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള അപ്പാർട്ട്മെന്റ് ചാർജിംഗ് ഗ്രാന്റും നൽകും ഒരു ചാർജിംഗ് പോയിന്റിന്റെ വിലയുടെ 80% ഈ സ്കീം വഹിക്കും. നിലവിലെ ഹോം ചാർജിംഗ് ഗ്രാന്റ് എല്ലാ വീട്ടുടമസ്ഥർക്കും,അവരുടെ ഉടമസ്ഥതയിലുള്ള കാർ പരിഗണിക്കാതെ തന്നെ ബാധകമാകുന്ന തരത്തിൽ വിപുലീകരിക്കും. ഇതിലൂടെ വീട്ടിൽ ഇലക്ട്രിക് വാഹന ചാർജിംഗ് പോയിന്റ് സ്ഥാപിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here