ലണ്ടൻ: ഒരു വർഷത്തിലേറെയായി നീളുന്ന വടക്കൻ അയർലൻഡ് പ്രതിസന്ധിക്ക് വിരാമം. ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ വടക്കൻ അയർലൻഡിന്റെ കാര്യത്തിൽ ബ്രക്സിറ്റ് അനന്തര ധാരണയിലെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകും യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വോൺ ഡെർ ലെയനും തമ്മിലുള്ള ചർച്ചയിലാണ് അന്തിമ ധാരണയായത്. കരാറിനെ സുനാകും വോൻ ഡെർ ലെയനും ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചത്.
യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ വേർപെട്ടുകഴിഞ്ഞ ശേഷമുള്ള നികുതി നിരക്കുകളുടെ കാര്യത്തിലാണ് പ്രധാനമായും അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നത്. വാറ്റ്, കസ്റ്റംസ് തീരുവ, മരുന്നുകൾ എന്നിവയ്ക്കായി പ്രത്യേക കരാറുകളാണ് തയാറാകുന്നത്. ബ്രിട്ടീഷ് പാർലമെന്റ് അംഗീകരിക്കുന്നതോടെ ഇവ പ്രാബല്യത്തിൽ വരും. പുതിയ കരാറിൽ വടക്കൻ അയർലൻഡിലേക്കുള്ള സാധനങ്ങൾ മിനിമം പരിശോധനയുള്ള ഗ്രീൻ ലെയ്നിലൂടെ കടന്നു പോകും. യൂറോപ്യൻ യൂണിയൻ ഏകീകൃത വിപണിയിലേക്കുള്ളവയ്ക്ക് പ്രത്യേകം റെഡ് ലെയ്നും ഏർപ്പെടുത്തും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ







































