gnn24x7

ക്രാന്തിയുടെ മെയ് ദിനാഘോഷങ്ങൾക്കായി എം.സ്വരാജ് അയർലണ്ടിലെത്തുന്നു

0
228
gnn24x7

ഡബ്ലിൻ:  തൊഴിലിന്റെ മഹത്വത്തെയും, തൊഴിലാളികളുടെ അവകാശങ്ങളെയും ഓർമ്മിപ്പിച്ചു കൊണ്ടാണ് മെയ്ദിനം ലോകമെങ്ങും ആചരിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷം അയർലണ്ടിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ ഇടതുപക്ഷ സാംസ്കാരിക സംഘടനായ   ക്രാന്തി തയ്യാറെടുക്കുന്നു.

ക്രാന്തിയുടെ  ആഭിമുഖ്യത്തിൽ നടക്കുന്ന മെയ് ദിനാഘോഷത്തിൽ സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്.

തൊഴിലാളികളുടെ പോരാട്ടത്തിന്റെ നീണ്ട കാലത്തെ ചരിത്രത്തിൽ മാറ്റത്തിന്റെ സുപ്രധാന ദിശയ്ക്ക് തുടക്കം കുറിച്ച ദിനമായാണ് മെയ്ദിനത്തെ ചരിത്രത്തിൽ രേഖപ്പെടുത്തുന്നത്. മെയ്ദിനാഘോഷങ്ങളുടെ വിശദവിവരങ്ങൾ ഉടൻ അറിയിക്കുന്നതാണെന്ന്  ക്രാന്തി കമ്മറ്റി അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here