gnn24x7

ബേബി പെരേപ്പാടൻ ലോക്കൽ ഗവണ്മെന്റ് അസോസിയേഷൻ എക്സിക്യൂട്ടീവിലേക്കു നിയമിതനായി

0
217
gnn24x7

മലയാളിയുടെ ആദ്യ ഐറിഷ് കൗൺസിലർ ശ്രീ ബേബി പെരേപ്പാടൻ പ്രവർത്തന മികവിന്റെ വെളിച്ചത്തിൽ, ലോക്കൽ ഗവണ്മെന്റ്  അസ്സോസിയേഷന്റെ പതിമൂന്നംഗ കമ്മറ്റിയിലേക്ക് നിയമിതനായി. അയർലണ്ടിൽ മൊത്തം 949 കൗൺസിലേഴ്‌സ് ആണ് ഉള്ളത് അതിൽ ബേബി പെരേപ്പാടൻ ഉൾപ്പെടുന്ന ഫിന ഗെയ്ൽ പാർട്ടിക്കുള്ളത് 255 അംഗങ്ങളാണ്. കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ മുന്നിൽ നിന്ന് നയിച്ച ലിയോ വരേദ്കർ നേതൃത്വം നൽകുന്ന ഫിന ഗെയ്ൽ പാർട്ടിയുടെ ആകെ 3 പ്രധിനിതികളിൽ ബേബി പെരേപ്പാടൻ ഉൾപ്പെടുന്നു എന്നത് ഓരോ മലയാളിക്കും അഭിമാനം നൽകുന്ന ഒരു വാർത്ത തന്നെയാണ്.

എല്ലാ പാർട്ടികളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന പതിമൂന്നംഗ കമ്മറ്റിയുടെ മുഖ്യ ഉദ്ദേശ്യം ലോക്കൽ കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായുള്ള നയരൂപീകരണവും ഒപ്പം രാജ്യ ഭരണവുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ ഭരണ നേതൃ ത്വത്തിലേക്കു എത്തിക്കുക എന്നതുമാണ്, മികച്ച സംഘാടകനും ജന സേവകനും എന്ന ഖ്യാതി കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ താലയിലെ ജനങ്ങൾക്കിടയിൽ സമ്പാദിച്ച ശ്രീ പെരേപ്പാടനോടുള്ള ലിയോയുടെയും പാർട്ടിയുടെയും നന്ദി കൂടിയായി ഈ സ്ഥാനത്തെ പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്. വരും കാലങ്ങളിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ മലയാളിക്കൊരു മന്ത്രി എന്ന സ്വപ്നവും വിദൂരത്തല്ല എന്നത് തന്നെയാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന ശുഭ സൂചനകൾ.

ഗ്ലോബൽ ന്യൂസ് നെറ്റ്‌വർക്ക് അയർലൻഡ് ബ്യുറോ 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here