gnn24x7

പ്രമുഖ റീട്ടെയിലർമാരുടെ പേരിൽ വ്യാജ പരസ്യം; ഉപഭോക്താക്കൾക്ക് ബാങ്ക് ഓഫ് അയർലണ്ട് മുന്നറിയിപ്പ്

0
109
gnn24x7

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ബാങ്ക് ഓഫ് അയർലണ്ട് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. പ്രമുഖ റീട്ടെയിലർമാരെ അനുകരിച്ച് ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളാണ് ഇവയിൽ ഉൾപ്പെടുന്നത്. ക്രിസ്മസിന് മുന്നോടിയായി കൂടുതൽ ആളുകൾ ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നതിനാൽ, ഇന്റർനെറ്റിലെ പരസ്യങ്ങളിലൂടെ തട്ടിപ്പുകാർ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നത് വർദ്ധിച്ചുവരികയാണെന്ന് ബാങ്ക് പറഞ്ഞു. പരസ്യങ്ങൾ പലപ്പോഴും അറിയപ്പെടുന്ന ചില്ലറ വ്യാപാരികളെ അനുകരിക്കുകയും ചില ഉൽപ്പന്നങ്ങൾക്ക് വ്യാജ ഓഫറുകൾ കാണിക്കുകയും ചെയ്യുന്നു.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

ഇത്തരം പരസ്യ ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നവരുടെ വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങൾ വ്യാജ വെബ്‌സൈറ്റുകൾ വഴി തട്ടിപ്പുകാർ കൈവശപ്പെടുത്തും. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന, ഇത്തരം പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ബാങ്ക് ഓഫ് അയർലൻഡ് ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു. റീട്ടെയിലറുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാത്രം ഷോപ്പിംഗ് നടത്തുണമെന്നും, അനാവശ്യ സന്ദേശങ്ങളിലോ പോസ്റ്റുകളിലോ ഉള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും അവർ പറഞ്ഞു. വഞ്ചന സംശയിക്കുന്നുവെങ്കിൽ, ഉടൻ തന്നെ ബാങ്ക് ഓഫ് അയർലൻഡുമായി ബന്ധപ്പെടണം.

ക്രിസ്മസ്, പുതുവത്സര കാലയളവിലുടനീളം ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും ഫ്രോഡ് സപ്പോർട്ട് ടീം ലഭ്യമാണെന്ന് ബാങ്ക് അറിയിച്ചു. കഴിഞ്ഞ വർഷം, ഡിസംബർ 23 നും ഡിസംബർ 29 നും ഇടയിൽ ബാങ്കിന്റെ ഫ്രോഡ് സപ്പോർട്ട് ടീമിന് ഉപഭോക്താക്കളിൽ നിന്ന് 10,000 ത്തിലധികം കോളുകൾ ലഭിച്ചു, ക്രിസ്മസ് ദിനത്തിൽ മാത്രം 550 കോളുകൾ ലഭിച്ചു.ഉപഭോക്താക്കൾക്ക് ബാങ്കിന്റെ ഫ്രോഡ് സപ്പോർട്ട് ടീമിനെ 1800 946 764 എന്ന നമ്പറിൽ വിളിക്കാം.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7