ബ്ലാക്ക്‌റോക്ക് ഹെൽത്ത് ഗ്രൂപ്പ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഡബ്ലിനിലും ഗാൽവേയിലും 1,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. അയർലണ്ടിലെ ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ലക്ഷ്യമിട്ടുള്ള 500 ദശലക്ഷം യൂറോ നിക്ഷേപത്തിൻ്റെ ഭാഗമായാണ് ഈ സുപ്രധാന നീക്കം. ഡബ്ലിനിലെ ബ്ലാക്ക്‌റോക്ക് ക്ലിനിക്കും ഹെർമിറ്റേജ് ക്ലിനിക്കും ഗാൽവേ ക്ലിനിക്കും മെച്ചപ്പെടുത്തുന്നതിനാണ് നിക്ഷേപം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.മികച്ച തലത്തിലുള്ള ഹെൽത്ത് കെയർ സേവനങ്ങൾ നൽകുന്നതിൽ ഗ്രൂപ്പിൻ്റെ ശേഷിയും കഴിവുകളും വർദ്ധിപ്പിക്കുന്നതിന് പദ്ധതി സഹായകമാകും.
പുതിയ ജീവനക്കാരെ കൂടാതെ, 187 പുതിയ കിടക്കകൾ കൂടി സജ്ജീകരിക്കും. ഇതിൽ 77 എണ്ണം ഇൻ-പേഷ്യൻ്റ് കെയറിനും ബാക്കി 110 ആംബുലേറ്ററി പരിചരണത്തിനും വേണ്ടി നീക്കിവച്ചിരിക്കുന്നു. മേഖലയിലെ ആശുപത്രി സേവനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനാണ് ഈ നീക്കം.14 അത്യാധുനിക ഓപ്പറേഷൻ തിയറ്ററുകളുടെ നിർമ്മാണം, ആറ് പുതിയ കാർഡിയാക് കാത്ത് ലാബുകൾ, ക്യാൻസർ സെൻ്റർ എന്നിവ സ്ഥാപിക്കുന്നതിനുള്ള രൂപരേഖയും പദ്ധതിയിലുണ്ട്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































