ടിപ്പററിയിലെ ക്ലോൺമെലിൽ കഴിഞ്ഞ രാത്രിയുണ്ടായ വാഹനാപകടത്തിൽ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ നാല് യുവാക്കൾ മരിച്ചു. ക്ലോൺമെലിലെ മൗണ്ടൻ റോഡിൽ ഇന്നലെ രാത്രി 7.30 ന് നടന്ന അപകടത്തെ തുടർന്ന് 20 വയസുള്ള ആൺക്കുട്ടിയും കൗമാരക്കാരായ മൂന്ന് പെൺകുട്ടികളും മരിച്ചതായി സ്ഥിരീകരിച്ചു. തെക്കൻ ടിപ്പററി ഏരിയയിൽ നിന്നുള്ളവരാണ് മരിച്ചവർ. യുവാക്കളുടെ മരണത്തിൽ രാജ്യം ദുഃഖിക്കുന്നതായി Taoiseach Leo Varadkar പറഞ്ഞു.

പെൺകുട്ടികളുടെ leaving Cert ഫലം ഇന്നലെ വന്നിരുന്നു. വിജയം ആഘോഷിക്കാൻ സുഹൃത്തുക്കളെ കാണാനുള്ള യാത്രയിലായിരുന്നു ഇവർ. അപകടത്തിൽ മരിച്ചവരിൽ രണ്ട് പേർ ക്ലോൺമെൽ പ്രദേശത്തെ സഹോദരങ്ങളാണ് .ഹിൽവ്യൂ സ്‌പോർട്‌സ് ക്ലബ്ബിന്റെ പ്രവേശന കവാടത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.മറ്റ് വാഹനങ്ങളൊന്നും അപകടത്തിൽപെട്ടിട്ടില്ല. സംഭവസ്ഥലത്തെ ഫോറൻസിക് പരിശോധനയ്ക്കായി റോഡ് ഇന്നും അടച്ചിട്ടിരിക്കുകയാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz








































