gnn24x7

Budget tax strategy; ഇടത്തരം വരുമാനക്കാർക്ക് 1,000 യൂറോ നികുതിയിളവില്ല

0
409
gnn24x7

ഏറ്റവും പുതിയ ടാക്സ് സ്ട്രാറ്റജി ഗ്രൂപ്പ് പേപ്പറുകൾ അനുസരിച്ച്, ബജറ്റിൽ ഇടത്തരം വരുമാനക്കാർക്ക് നികുതി ഇളവുകൾക്ക് സർക്കാർ മുൻഗണന നൽകിയേക്കില്ല. ഇടത്തരം വരുമാനക്കാർക്കുള്ള നികുതി ഇളവുകൾക്ക് സർക്കാർ മുൻഗണന നൽകരുതെന്ന് ടാക്സ് സ്ട്രാറ്റജി ഗ്രൂപ്പ് നിർദ്ദേശിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഉപദേഷ്ടാക്കളും അടങ്ങുന്ന സംഘം, ഓരോ ബജറ്റിനും മുമ്പായി റിപ്പോർട്ട് പ്രസിദ്ധീകരിക്കാറുണ്ട്.

ആദായ നികുതി ബാൻഡ് സ്റ്റാൻഡേർഡ് നിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള രണ്ട് ഓപ്ഷനുകൾ നിർദേശിക്കുന്നു. സ്റ്റാൻഡേർഡ് റേറ്റ് ബാൻഡ് € 1,000 അല്ലെങ്കിൽ € 1,500 വർദ്ധിപ്പിക്കാൻ നിർദ്ദേശമുണ്ട്. സ്റ്റാൻഡേർഡ് റേറ്റ് ടാക്സ് ബാൻഡ് € 1,500 വർദ്ധിപ്പിക്കുന്നതിലൂടെ വ്യക്തിക്കൾ ,ദമ്പതികൾ, അല്ലെങ്കിൽ രണ്ട് വരുമാനമുള്ള ദമ്പതികൾ എന്നിവർക്ക് പ്രതിവർഷം ഏകദേശം € 300 ആദായ നികുതി ഇളവ് നൽകും. കഴിഞ്ഞ വർഷത്തെ ബജറ്റിൽ സ്റ്റാൻഡേർഡ് നിരക്ക് ബാൻഡ് 3,200 യൂറോ വർധിപ്പിച്ചു.

പകരം, കാർബൺ ടാക്‌സിന്റെ വർദ്ധനവിനും സാമൂഹ്യക്ഷേമ പേയ്‌മെന്റുകളുടെ വർദ്ധനവിനും ഒപ്പം കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കുന്നതിന് ധനമന്ത്രി മൈക്കൽ മഗ്രാത്ത് നികുതി ക്രെഡിറ്റുകൾ അവതരിപ്പിക്കുമെന്ന് ഗ്രൂപ്പ് നിർദ്ദേശിക്കുന്നു.സ്വയം തൊഴിൽ ചെയ്യുന്ന നികുതിദായകർക്കും PRSI പേയ്‌മെന്റുകൾ 30% വർദ്ധിച്ചേക്കാം. പേയ്‌മെന്റിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 30 ശതമാനമായി വർധിപ്പിച്ച് 650 യൂറോ ആയോ അല്ലെങ്കിൽ 750 യൂറോ ആക്കുന്നത് പരിഗണിക്കണമെന്ന് പറയുന്നു.

കാർബൺ നികുതി വർദ്ധന ഇന്ധന ചെലവിൽ ഏകദേശം 20 യൂറോ കൂട്ടുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഫോസിൽ ഇന്ധനങ്ങളിൽ ഒരു ടണ്ണിന് 7.50 മുതൽ 56 യൂറോ വരെ വർദ്ധിക്കും. ഈ ഒക്ടോബറിൽ മോട്ടോർ ഇന്ധനങ്ങൾക്ക് ഈ വർധന ബാധകമാകും, എന്നാൽ ശീതകാലത്ത് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ മെയ് 2024 വരെ ഇത് ഹോം ഹീറ്റിംഗ് ഇന്ധനങ്ങളിൽ ചേർക്കില്ല. 60 ലിറ്റർ പെട്രോൾ ടാങ്കിന് 1.28 യൂറോയും, ഡീസലിന് സമാനമായ ഫില്ലിന് 1.48 യൂറോയും വില കൂടും. ഹോം ഹീറ്റിങ് മണ്ണെണ്ണയ്ക്ക് 900 ലിറ്റർ ടാങ്കിന്റെ അടിസ്ഥാനത്തിൽ 19.40 യൂറോ കൂടുതൽ ചിലവാകും, 11,000 kWh ഗ്യാസ് ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ ശരാശരി വാർഷിക ഗ്യാസ് ബിൽ 16.98 യൂറോ വർദ്ധിക്കും.

ഭവന വിതരണത്തിനും നിർമ്മാണത്തിനുമുള്ള വാറ്റ് 13.5 ശതമാനത്തിൽ നിന്ന് 9 ശതമാനമായി വെട്ടിക്കുറച്ചേക്കാം. സ്വകാര്യ, സാമൂഹിക വീടുകൾക്കുള്ള നികുതി വെട്ടിക്കുന്നതിലൂടെ 400 മില്യൺ യൂറോ ചിലവാകും.കൂടാതെ സ്വകാര്യ, സാമൂഹിക വീടുകൾ പുനർനിർമിക്കുന്നതിന് ഇത് 180 മില്യൺ യൂറോയാകും. 50,000 യൂറോയിൽ താഴെ വിലയുള്ള EV-കൾ വാങ്ങുന്നവർക്ക് വാഹന രജിസ്ട്രേഷൻ നികുതിയിൽ (VRT) ഇളവ് ലഭ്യമാണ്.കൂടാതെ € 40,000 വരെ വിലയുള്ള മോഡലുകൾക്ക് 5,000 യൂറോ ഇളവും € 49,999 വരെ ഇളവുകളും ലഭ്യമാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

gnn24x7