gnn24x7

മണിക്കൂറിന് €21.26 വേതനം; Bus Éireann പാർട്ട് ടൈം ഡ്രൈവർമാരെ നിയമിക്കുന്നു

0
133
gnn24x7

അയർലണ്ടിലെ ദേശീയ ബസ് സർവീസായ Bus Éireann, രാജ്യവ്യാപകമായി 13 സ്ഥലങ്ങളിലായി പാർട്ട് ടൈം ഡ്രൈവർമാരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മണിക്കൂറിന് €21.26 മുതൽ വേതനം ലഭിക്കും. അത്‌ലോൺ, ബല്ലിന, കാവൻ, കോർക്ക്, ഡൊണഗൽ (സ്ട്രാനോർലാർ), ഡ്രോഗെഡ, ഡബ്ലിൻ, ഡണ്ടാൽക്ക്, ഗാൽവേ, ലിമെറിക്ക്, സ്ലിഗോ, ട്രാലി, വാട്ടർഫോർഡ് എന്നിവിടങ്ങളിലാണ്‌ നിയമനം. പൊതുഗതാഗത ആവശ്യം വർദ്ധിക്കുന്നതിനനുസരിച്ച് സേവന ശേഷി വർദ്ധിപ്പിക്കാനുള്ള Bus Éireann ന്റെ പദ്ധതിയുടെ ഭാഗമാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത്.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

ആവശ്യമായ യോഗ്യതകൾ:

  • Full, clean Class D Irish driver’s license
  • Valid Category B driving license held for minimum 2 years with no endorsements
  • Digital tachograph card
  • Irish CPC (Certificate of Professional Competence) for public service vehicle drivers
  • Strong customer service skills
  • Enthusiastic attitude

അധിക വരുമാനം, ജോലി-ജീവിത സന്തുലിതാവസ്ഥ എന്നിവ ആഗ്രഹിക്കുന്ന ഡ്രൈവർമാർക്ക്, അല്ലെങ്കിൽ മുഴുവൻ സമയ പ്രതിബദ്ധതകളില്ലാതെ പൊതുഗതാഗത തൊഴിലുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് പാർട്ട് ടൈം തസ്തികകൾ അവസരം നൽകുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും ലിങ്ക് ക്ലിക്ക് ചെയ്യുക: https://careers.buseireann.ie/job/part-time-bus-driver-weekend-nationwide-2026-5760635

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7