gnn24x7

കൊറോണ: അയര്‍ലണ്ടിന് ഗുരുതരമായ മുന്നറിയിപ്പ്നല്‍കി ഡോ. റോനന്‍ ഗ്ലിന്‍

0
402
gnn24x7

അയര്‍ലണ്ട്: കോവിഡ് രാജ്യത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിലേക്കാണ് ഗവണ്‍മെന്റെിന്റെ തീരുമാനം. അതുപ്രകാരം പുതിയ നിയന്ത്രണചട്ടങ്ങള്‍ രാജ്യത്തില്‍ പ്രാബല്യത്തില്‍ ഉടന്‍ വന്നേക്കും. ഈ സാഹചര്യത്തില്‍ തലസ്ഥാനത്ത് നിലവിലെ നിയന്ത്രണങ്ങള്‍ ഉടന്‍ ഒരു ദേശീയ പ്രശ്നമായി മാറാനുള്ള സാധ്യത നിലനില്‍ക്കേ ഡബ്ലിനിലെ അറിയപ്പെടുന്ന ഡോക്ടര്‍റായ റോനന്‍ ഗ്ലിന്‍ ഡബ്ലിന്‍ നിവാസികളോട് മുന്നറിയിപ്പ് നല്‍കി.

അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് പുതിയ 429 കേസുകളില്‍ 189 എണ്ണം ഡബ്ലിനിലാണെന്ന് ആക്ടിംഗ് ചീഫ് മെഡിക്കല്‍ ഓഫീസര്‍മാര്‍ ബുധനാഴ്ച സ്ഥിരീകരിച്ചു. ഇത് വളരെ ഗൗരവത്തോടെ കാണേണ്ടുന്ന വസ്തുതയാണ്.

രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്കും ശരിയായ ദിശയിലേക്കുമാണ് പ്രവര്‍ത്തനം പോവുന്നത് എന്നാല്‍ ഡബ്ലിന്‍ പ്രത്യേകിച്ചും തെറ്റായ ദിശയിലേക്കാണ് പോകുന്നത് അത് തുടരുകയാണെങ്കില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കിയേക്കുമെന്ന് അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡബ്ലിനിലെ ട്രാഫിക് അളവ് 20% കുറഞ്ഞുവെന്ന് മൊബിലിറ്റി ഡാറ്റയില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. ഇത് ശരിക്കും ഓരോ തൊഴിലുടമയ്ക്കും, ഓരോ ഓര്‍ഗനൈസേഷനും, ഓരോ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസേഷനും, ആളുകള്‍ ബന്ധപ്പെട്ടിരിക്കുന്ന എന്തിനും, നിങ്ങള്‍ക്ക് പരസ്പരമുള്ള ബന്ധം കുറയ്ക്കാന്‍ കഴിയുമെങ്കില്‍, സാമൂഹിക അകലം പാലിച്ചുള്ള വിവേചനമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടെങ്കില്‍ നമുക്ക് കൊറോണയെ നിയന്ത്രണ വിധേയമാക്കാം” അദ്ദേഹം പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here