gnn24x7

ഡബ്ലിനിലെ ചൈനീസ് ‘പോലീസ് സ്റ്റേഷൻ’ അടച്ചുപൂട്ടാൻ ഉത്തരവിട്ടു

0
365
gnn24x7

ഡബ്ലിൻ സിറ്റി സെന്ററിലെ ഒരു ചൈനീസ് “പോലീസ് സ്റ്റേഷൻ” മനുഷ്യാവകാശ ഗ്രൂപ്പിന്റെ സമ്മർദ്ദത്തെത്തുടർന്ന് അടച്ചുപൂട്ടാൻ ഐറിഷ് സർക്കാർ ഉത്തരവിട്ടു. മറ്റ് ചൈനീസ് ഓർഗനൈസേഷനുകളുമായി ചേർന്നു ഫുജൂ പോലീസ് സർവീസ് ഓവർസീസ് സ്റ്റേഷൻ കാപ്പൽ സ്ട്രീറ്റിലെ ഒരു ഓഫീസ് കെട്ടിടത്തിൽ ഈ വർഷം ആദ്യം മുതലാണ് പ്രവർത്തിച്ചു തുടങ്ങിയത്. ഫുജിയാൻ പ്രവിശ്യയിലെ ഒരു നഗരമാണ് ഫുഷൗ.

അയർലണ്ടിലെ ചൈനീസ് പൗരന്മാർക്ക് ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ ഉൾപ്പെടെയുള്ള സേവനം സ്റ്റേഷൻ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ചൈനീസ് അധികൃതർ പറഞ്ഞു. എന്നിരുന്നാലും, മനുഷ്യാവകാശ സംഘടനയായ സേഫ്ഗാർഡ് ഡിഫൻഡേഴ്‌സിൻ്റെ ഒരു റിപ്പോർട്ട് അനുസരിച്ച് 230,000 കുടിയേറ്റക്കാരെ ചൈനയിലേക്ക് മടങ്ങാൻ സ്റ്റേഷനുകൾ പ്രേരിപ്പിച്ചിട്ടുണ്ട്. ചിലപ്പോൾ ക്രിമിനൽ കുറ്റങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്.

ലോകമെമ്പാടുമുള്ള ചൈനീസ് പ്രവർത്തനങ്ങൾ “ഔദ്യോഗിക പോലീസും ജുഡീഷ്യൽ സഹകരണവും ഒഴിവാക്കുകയും അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനം നടത്തുകയും നിയമവിരുദ്ധമായ രീതികൾ ഉപയോഗിച്ച് സമാന്തര പോലീസ് സംവിധാനം സ്ഥാപിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന മൂന്നാം രാജ്യങ്ങളുടെ പ്രാദേശിക സമഗ്രത ലംഘിക്കുകയും ചെയ്യും” എന്നും റിപ്പോർട്ട് പറയുന്നു.

പോലീസ് സ്റ്റേഷൻ സ്ഥാപിക്കാൻ ഒരു ചൈനീസ് അതോറിറ്റിയും അനുമതി തേടിയിട്ടില്ല എന്ന് ബുധനാഴ്ച ഐറിഷ് ഫോറിൻ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. ചൈനീസ് അധികാരികളുമായി വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും കാപ്പൽ സ്ട്രീറ്റിലെ പോലീസ് സ്റ്റേഷൻ അടയ്ക്കാനും പ്രവർത്തനം അവസാനിപ്പിക്കാനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വകുപ്പ് അറിയിച്ചു. ഈ ആവശ്യം അംഗീകരിച്ചതായി ചൈനീസ് സർക്കാർ അറിയിച്ചു. നെതർലാൻഡ്‌സിൽ രണ്ട് അപ്രഖ്യാപിത “പോലീസ് സ്റ്റേഷനുകൾ” സ്ഥാപിച്ചതായും ചൈനീസ് സർക്കാർ ആരോപിക്കപ്പെടുന്നു.

അതേസമയം നയതന്ത്ര സേവനങ്ങൾ നൽകുമെന്ന് വാഗ്ദാനം ചെയ്യുന്ന വിദേശ സർവീസ് സ്റ്റേഷനുകൾ യൂറോപ്പിലെ ചൈനീസ് വിമതരെ നിശ്ശബ്ദമാക്കാൻ ഉപയോഗിക്കുന്നുവെന്ന് ഡച്ച് മാധ്യമങ്ങൾ കണ്ടെത്തി. അനൗദ്യോഗിക പോലീസ് ഔട്ട്‌പോസ്റ്റുകളുടെ നിലനിൽപ്പ് നിയമവിരുദ്ധമാണെന്ന് ഡച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. എലന്നാൽ ഡച്ച് ആരോപണങ്ങൾ ചൈനീസ് വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here