ലോകമെങ്ങും സന്തോഷത്തിന്റെയും, കൂടിച്ചേരലുകളുടെയും ആരവങ്ങൾ ഉയർത്തിക്കൊണ്ട് പുൽക്കൂട്ടിൽ ജാതനായ ഉണ്ണിയേശുവിനെയും പുതുവർഷത്തെയും വരവേൽക്കാൻ ഒരുങ്ങുകയാണ്. സെൽബ്രിഡ്ജിലെ മലയാളി കമ്മ്യൂണിറ്റിയും ഈ ഉത്സവ അന്തരീക്ഷത്തിന്റെ ഭാഗമാകുകയാണ്. ഡിസംബർ 28 ശനിയാഴ്ച വൈകുന്നേരം 5മണി മുതൽ 11 മണി വരെ നീണ്ടുനിൽക്കുന്ന ക്രിസ്മസ് -ന്യൂയർ ആഘോഷ പരിപാടികൾ Scoil Na Mainistreach ഹാളിൽ അരങ്ങേറും.

ഈ വർഷത്തെ ആഘോഷങ്ങൾക്ക് അകമ്പടിയുമായി എത്തുന്ന Blackwood Beats ലെ ആറോളം വരുന്ന യുവ ഗായക സംഘം ഈ രാവിനെ സംഗീത സാന്ദ്രമാക്കും. ഏകദേശം 50ന് അടുത്ത് മലയാളി കുടുംബങ്ങൾ സെൽബ്രിഡ്ജിൽ ഉണ്ട്. അവരുടെ ഒത്തുചേരലിനും കൂട്ടായ്മയ്ക്കും കൂടി വേദി ആവുകയാണ് ഈ ആഘോഷ പരിപാടികൾ.

കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും വ്യത്യസ്തമായസ്റ്റേജ് പ്രോഗ്രാമുകളും ഈ വർഷത്തെ പരിപാടികൾക്ക് പുതിയ വർണങ്ങൾ ചാർത്തും. ഈ ആഘോഷരാവിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സെൽബ്രിഡ്ജിലെ മലയാളി അസോസിയേഷൻ കമ്മിറ്റി അറിയിച്ചു.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb