gnn24x7

‘ഡയറക്ട് ഡെബിറ്റ്’; പുതിയ തട്ടിപ്പിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

0
658
gnn24x7

തങ്ങളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് പണം കവരുന്ന പുതിയ ‘ഡയറക്ട് ഡെബിറ്റ്’ തട്ടിപ്പിനെക്കുറിച്ച് ബാങ്കിംഗ് & പേയ്‌മെൻ്റ് ഫെഡറേഷൻ അയർലണ്ടിന്റെ FraudSMART മുന്നറിയിപ്പ് നൽകുന്നു. തട്ടിപ്പുകാർ ഉപഭോക്താക്കളോട് അവരുടെ പണം സംരക്ഷിക്കുന്നതിനായി ‘സേഫ് അക്കൗണ്ട്’ എന്ന് വിളിക്കപ്പെടുന്ന ഒരു അക്കൗണ്ടിലേക്ക് മാറ്റാൻ ആവശ്യപ്പെടുന്നു. ഇത്തരത്തിലുള്ള അനാവശ സന്ദേശങ്ങൾ, ഫോൺ കോളുകൾ എന്നിവയിൽ കൂടുതൽ ജാഗ്രത പുലർത്താൻ ബിപിഎഫ്ഐ ആളുകളോട് നിർദ്ദേശിക്കുന്നു.

FraudSMART അടുത്തിടെയാണ് ഈ തട്ടിപ്പ് കണ്ടെത്തിയതെങ്കിലും, കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.തട്ടിപ്പിൽ ഉപഭോക്താക്കൾക്ക് 6,000 മുതൽ 8,000 യൂറോ വരെ നഷ്ടമായിട്ടുണ്ട്. അപ്രതീക്ഷിതമായ ടെക്‌സ്‌റ്റുകളോ ഫോൺകോളുകളോ സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ടെക്‌സ്‌റ്റ് മെസേജ് അവഗണിക്കുകയോ കോൾ ഹാംഗ് അപ്പ് ചെയ്യുകയോ ചെയ്യുക. ആവശ്യമില്ലാത്ത ടെക്‌സ്‌റ്റ് സന്ദേശങ്ങളിൽ നിന്നുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യരുത് – നിങ്ങളുടെ ബാങ്ക് ഒരിക്കലും ഒരു ടെക്‌സ്‌റ്റ് മെസേജിൽ നിങ്ങൾക്ക് ലിങ്ക് അയയ്‌ക്കില്ല എന്ന് ഓർക്കുക. നിങ്ങളുടെ ബാങ്കിനെ ഉടൻ ബന്ധപ്പെടുക.

സ്വകാര്യ വിവരങ്ങൾ, ബാങ്ക് കാർഡ് പേയ്‌മെൻ്റ് വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ പിൻ അല്ലെങ്കിൽ ഓൺലൈൻ പാസ്‌വേഡ് പോലുള്ള സുരക്ഷാ വിശദാംശങ്ങൾ ഒരിക്കലും ആർക്കും നൽകരുത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7