gnn24x7

ഡീസൽ വില ലിറ്ററിന് 20c വർധിച്ചു; എക്സൈസ് തീരുവ വർദ്ധനവ് അടുത്ത മാസം

0
363
gnn24x7

അയർലണ്ടിൽ മേയ് മാസം മുതൽ ഡീസൽ വിലയിൽ 20c യുടെ വർധനവുണ്ടായി. പെട്രോൾ വിലയും വർധിച്ചിട്ടുണ്ട്. AA Ireland ൽ നിന്നുള്ള ഏറ്റവും പുതിയ ഇന്ധന സർവേ വിവരങ്ങൾ കാണിക്കുന്നത് പെട്രോൾ, ഡീസൽ വിലകൾ കുതിച്ചുയരുന്നു എന്നാണ്. കഴിഞ്ഞ മാസത്തിനും ഈ മാസത്തിന്റെ തുടക്കത്തിനും ഇടയിൽ പെട്രോൾ വിലയിൽ 3 ശതമാനം വർധനയുണ്ടായി. ലിറ്ററിന് ശരാശരി വില 1.65 യൂറോയിൽ നിന്ന് 1.70 യൂറോയായി ഉയർന്നു. എന്നാൽ ഡീസൽ വില മുൻ മാസത്തെ ശരാശരിയേക്കാൾ ഏതാണ്ട് 6pc അല്ലെങ്കിൽ ലിറ്ററിന് 9c വർദ്ധിച്ചു.

AA അയർലണ്ടിന്റെ കമ്മ്യൂണിക്കേഷൻസ് മേധാവി ബ്ലെയ്ക്ക് ബൊലാണ്ട് ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില വർദ്ധന ചൂണ്ടിക്കാട്ടി. ക്രൂഡ് വില ബാരലിന് 86 ഡോളറായി ഉയർന്നു, ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. വർഷാവസാനത്തോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 90 ഡോളറിലേക്ക് അടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ധന എക്സൈസ് തീരുവയിൽ കൂടുതൽ വർദ്ധനവ് അടുത്ത മാസം ആദ്യം നടപ്പിലാക്കും. അത് ഒരു ലിറ്റർ പെട്രോളിന് 7c യും ഒരു ലിറ്റർ ഡീസലിന് 5c യും കൂട്ടും.ഒക്ടോബർ 31 ന്, എക്സൈസ് തീരുവയുടെ മുഴുവൻ നിരക്ക് ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കുന്നതോടെ ഒരു ലിറ്റർ പെട്രോളിന് 8c യും ഡീസലിന് 6c യും വർദ്ധിക്കും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7