കോർക്കിലെ വിൽട്ടണിലുള്ള വീട്ടിൽ വെച്ച് 38 കാരിയായ ദീപ ദിനമണിയുടെ കൊലപാതക കേസിൽ ഭർത്താവ് റെജിൻ രാജന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കോർക്കിലെ സെൻട്രൽ ക്രിമിനൽ കോടതിയാണ് വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്. കഴിഞ്ഞ മാസം ആദ്യം നടന്ന വിചാരണയിൽ റെജിൻ രാജൻ കുറ്റക്കാരനാണെന്ന് സെൻട്രൽ ക്രിമിനൽ കോടതി ജൂറി കണ്ടെത്തിയതിയിരുന്നു. ദീപ ദിനമണിയുടെ ഏക സഹോദരൻ ഉല്ലാസ് ദിനമണി ഇന്ത്യയിൽ നിന്ന് വെർച്വലായി ശിക്ഷാ വിധി കേട്ടു.

ദീപയുടെ മരണശേഷം തന്റെ കുടുംബം അനുഭവിക്കേണ്ടിവന്ന വേദനയുടെയും ദുഃഖത്തിന്റെയും തകർച്ചയുടെയും ആഴം വാക്കുകൾക്ക് വിവരിക്കാനാവില്ലെന്ന് സഹോദരൻ പറഞ്ഞു. ദീപ ദിനമണിക്കെതിരായ ആക്രമണത്തിന് ഒരു ന്യായീകരണവുമില്ലെന്ന് ഡിറ്റക്ടീവ് സർജന്റ് മിഷേൽ ഒ’ലിയറി പറഞ്ഞു. മനഃപൂർവ്വവും മുൻകൂട്ടി തയ്യാറാക്കിയതുമായ ആക്രമണമായിരുന്നുവെന്നും അവർ പറഞ്ഞു.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb