യുവ ശാസ്ത്രജ്ഞർക്കായുള്ള ഈ വർഷത്തെ യൂറോപ്യൻ യൂണിയൻ Young Scientist Contestൽ ഒന്നാം സ്ഥാനം നേടി ഐറിഷ് വിദ്യാർത്ഥികളായ ആദിത്യ കുമാറും ആദിത്യ ജോഷിയും. ഡബ്ലിനിൽ നിന്നുള്ള ആദിത്യ കുമാറും ആദിത്യ ജോഷിയും ഈ വർഷത്തെ BT യംഗ് സയന്റിസ്റ്റ് & ടെക്‌നോളജി എക്‌സിബിഷനിൽ നേരത്തെ തന്നെ വിജയിച്ചിരുന്നു.
ബെർണൂലി ക്വാഡ്രിസെക്ഷൻ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള പുതിയ രീതി’ എന്ന പ്രോജക്റ്റിലൂടെ സിഞ്ച് സ്ട്രീറ്റ് സിബിഎസ് വിദ്യാർത്ഥികളായ ആദിത്യ കുമാറും ആദിത്യ ജോഷിയും വിജയം നേടിയത്. പതിനേഴാം നൂറ്റാണ്ടിലെ ഗണിതശാസ്ത്ര പ്രശ്നത്തിനുള്ള പരിഹാരവും ഇന്നത്തെ എഞ്ചിനീയറിംഗ് വെല്ലുവിളികളിൽ അവയുടെ പ്രയോഗികത എന്നിവയാണ് പഠനത്തിൽ ഉൾപ്പെടുന്നത്. യു.എസ്., കാനഡ, ഉക്രെയ്ൻ എന്നിവയുൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളെയും മറ്റ് അതിഥി രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികളോടൊപ്പം കടുത്ത മത്സരം ആണ് ഉണ്ടായിരുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu