gnn24x7

ഡബ്ലിനിലെ കുട്ടികളുടെ ആശുപത്രികൾ കടുത്ത പ്രതിസന്ധിയിൽ

0
400
gnn24x7

ഡബ്ലിൻ : രോഗികൾ കൂടിയതോടെ ഡബ്ലിനിലെ കുട്ടികളുടെ ആശുപത്രികൾ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മർദ്ദത്തിൽ ആയിരിക്കുകയാണ്. അത്യാഹിത വിഭാഗങ്ങളിൽ കുട്ടികളുടെ എണ്ണം വളരെ കൂടുകയാണ്. രോഗങ്ങൾക്ക് ചികിൽസ തേടുന്ന കുട്ടികളുടെ എണ്ണവും കൂടിയതോടെ ടെംപിൾ സ്ട്രീറ്റ്, കലിൻ, താല, കോണോ ലി ആശുപത്രികളിൽ ജീവനക്കാർ കടുത്ത സമ്മർദ്ദത്തിലാണ്.

ഇൻഫ്ളുവൻസ, ഗ്രൂപ്പ് എ, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് കേസുകൾ എന്നിവയുടെ ആധിക്യമാണ് വിന്ററിൽ ആരോഗ്യ മേഖയെ പ്രശ്നത്തിലാക്കുന്നത്.
എമർജൻസി ഡിപ്പാർട്ട്മെന്റുകളിലും ക്രിട്ടിക്കൽ കെയറുകളിലും വാർഡുകളിലും ആവശ്യത്തിന് ജീവനക്കാരെ ലഭ്യമാക്കുന്നതിന് പെടാപ്പാടിലാണ് മാനേജ്മെന്റും ക്ലിനിക്കൽ ടീമുകളും.

സമ്മർദ്ദത്തെ തുടർന്ന് ആവശ്യത്തിന് സ്റ്റാഫുകളെയും നിയോഗിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇവർ വലിയ സമ്മർദ്ദമാണ് നേരിടുന്നത്. സാധാരണ ഡ്യൂട്ടിയ്ക്കും അപ്പുറമുള്ള ഭാരമാണ് ഇവർക്കുള്ളത്. അക്യൂട്ട് കെയർ ആവശ്യമുള്ള കുഞ്ഞുങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. ആശുപത്രി വിഭവങ്ങളാകെ ഈ രോഗികളായ കുട്ടികളിൽ കേന്ദ്രീകരിക്കേണ്ട നിലയാണ്.

ചെറിയ രോഗങ്ങളുള്ള കുട്ടികളെ ലോക്കൽ ആശുപത്രികളിലും കെയർ സെന്ററുകളിലും ചികിത്സയ്ക്ക് വിധേയമാക്കാൻ ശ്രദ്ധിക്കണമെന്ന് ചിൽഡ്രൻസ് ഹെൽത്ത് അയർലണ്ട് കുടുംബങ്ങളോട് അഭ്യർഥിച്ചു.
കുട്ടികൾക്ക് ഇൻഫ്ളുവൻസ വാക്സിൻ നൽകാൻ രക്ഷിതാക്കളും മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് സി എച്ച് ഐ ക്ലിനിക്കൽ ഡയറക്ടർ ഡോ ഐകെ കാഫോർ പറഞ്ഞു. 2നും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും ചെറുപ്പക്കാർക്കും പ്രാദേശിക ജിപിയിലോ ഫാർമസിയിലോ വാക്സിൻ സൗജന്യമായി ലഭിക്കും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here