gnn24x7

അതുല്യമായ അമ്പതാണ്ട്‌” – ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ അനുമോദന സമ്മേളനം ശനിയാഴ്ച – ഉമ്മൻ ചാണ്ടി പങ്കെടുക്കും

0
268
gnn24x7

ഹൂസ്റ്റൺ: നിയമസഭാ സാമാജികത്വത്തിന്റെ അതുല്യമായ 50 വർഷം പൂർത്തീകരിച്ചു ചരിത്രത്തിലേക്ക് നടന്നടുത്ത ജനനായകൻ മുൻ മുഖ്യമന്ത്രിയും കേരള ജനതയുടെ ആരാധ്യനുമായ ഉമ്മൻ ചാണ്ടിയ്ക്ക് അനുമോദനങ്ങൾ അർപ്പിയ്ക്കുന്നതിനു നടത്തപെടുന്ന വിപുലമായ സമ്മേളനത്തിന്റെ ക്രമീകരണ ങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

വെർച്യുൽ മീറ്റിങ്ങായി (സൂം) നടത്തപ്പെടുന്ന സമ്മേളനത്തിൽ ആരാധ്യനായ നേതാവ് ഉമ്മൻ ചാണ്ടി മുഴുവൻ സമയവും പങ്കെടുക്കുന്നതാണ്. സെപ്തംബർ 26 നു ശനിയാഴ്ച രാവിലെ 11 മണിക്ക് (സെൻട്രൽ ടൈം)  സമ്മേളനം ആരംഭിക്കും.

ചാപ്റ്റർ പ്രസിഡണ്ട് ജെയിംസ് കൂടൽ അധ്യക്ഷത വഹിയ്ക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും  ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതവും സെക്രട്ടറി സജി ജോർജ് മാരാമൺ നന്ദിയും അറിയിക്കും.

കേരളത്തിൽ നിന്നും കോൺഗ്രസ്സിന്റെ സമുന്നതരായ നേതാക്കളായ ഇന്ത്യൻ  നാഷണൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി, കെ.പി.സി.സി. വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ്‌, ആന്റോ ആന്റണി എം.പി , രമ്യ ഹരിദാസ് എം.പി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ് , ഷാഫി പറമ്പിൽ, വി.ടി.ബൽറാം, തുടങ്ങിയവർ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാക്കളായ ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ, വൈസ് ചെയർമാൻ ജോർജ് എബ്രഹാം,ദേശീയ പ്രസിസന്റ് മൊഹിന്ദർ സിംഗ് ,ചാപ്റ്റർ ചെയർമാൻ  റോയി മോന്താനാ, ഐഒസി കേരള ദേശീയ പ്രസിഡണ്ട് ലീലാ മാരേട്ട് ,ചെയർമാൻ തോമസ് മാത്യു പടന്നമാക്കൽ തുടങ്ങിയ നേതാക്കളും ഫോമാ,ഫൊക്കാനാ,ഡബ്ലിയുഎംസി, പ്രസ് ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു ആശംസകൾ അർപ്പിക്കും. ഐഒസി ചാപ്റ്റർ വൈസ് പ്രസിഡന്റ് ഹരി നമ്പൂതിരി മോഡറേറ്റർ ആയിരിക്കും.

ഐഒസി കേരള ഹൂസ്റ്റൺ, ഡാളസ് ചാപ്റ്ററുകളുടെ സഹകരണത്തോടെ നടത്തപെടുന്ന ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ജനനായകനെ സ്നേഹിക്കുന്ന എല്ലാ പ്രവർത്തകരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു,

സൂം മീറ്റിംഗ് ഐഡി – 668 380 4507
പാസ്സ്‌വേർഡ് – OC@50

കൂടുതൽ വിവരങ്ങൾക്ക്,

ജെയിംസ് കൂടൽ – 914 987 1101
ജീമോൻ റാന്നി – 407 718 4805
സൈമൺ വാളച്ചേരിൽ – 847 630 0037
സജി ജോർജ് മാരാമൺ – 214 714 0838

റിപ്പോർട്ട്: Jeemon Ranny

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here