മണിക്കൂറിന് 50.56 യൂറോ ശമ്പളത്തിൽ ‘പ്രൊഫഷണൽ ടിക് ടോക്ക് വാച്ചറെ’ നിയമിക്കാൻ ഒരുങ്ങുകയാണ് ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് ഏജൻസിയായ Ubiquitous Influence. തിരഞ്ഞെടുത്ത കാൻഡിഡേറ്റ് ടിക്ടോക്ക് ആപ്പിൽ മൂന്ന് ദിവസത്തിനുള്ളിൽ 12 മണിക്കൂർ നിരീക്ഷണം നടത്തണം.. തുടർന്ന് അവർ അവരുടെ പ്രിയപ്പെട്ട 10 വീഡിയോകൾ ടാങ്ക് ചെയ്ത് സോഷ്യൽ മീഡിയയിൽ റീപോസ്റ്റ് ചെയ്യണം.അയർലൻഡിൽ നിന്നുള്ളവർ ഉൾപ്പെടെ ആർക്കും ജോലിക്ക് അപേക്ഷിക്കാം.
അപേക്ഷകർ 18 വയസ്സിനു മുകളിൽ പ്രായമുള്ളവരായിരിക്കണം. ടിക് ടോക്കിൽ താല്പര്യമുള്ളവർക്ക് മാത്രമാണ് അവസരം ലഭിക്കുക. സജീവമായ സോഷ്യൽ മീഡിയ സാന്നിധ്യമുള്ളവർക്ക് മുൻഗണന നൽകും. ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് ഏജൻസിയായ യുബിക്വിറ്റസ് ഇൻഫ്ലുവൻസാണ് ഈ ജോലി വാഗ്ദാനം ചെയ്യുന്നത്. തിരഞ്ഞെടുത്ത തൊഴിലാളിക്ക് Uber Eats ഗിഫ്റ്റ് കാർഡ് ഉൾപ്പെടെയുള്ള ഒരു ഗിഫ്റ്റ് ബാസ്കറ്റ് നൽകും.ടിക്ടോക് ആപ്പിൽ അക്കൗണ്ട് ഉള്ള ആർക്കും അപേക്ഷിക്കാമെന്ന് യുബിക്വിറ്റസിലെ ജെറമി ബൗഡിനെറ്റ് അറിയിച്ചു. ആപ്പ് ഇടയ്‌ക്കിടെ ഉപയോഗിക്കുന്നവരും അവരുടേതായ സജീവമായ സോഷ്യൽ മീഡിയ സാന്നിധ്യമുള്ളവരുമായ ഒരാളെയാണ് ഞങ്ങൾ തിരയുന്നതെന്നും അദ്ദേഹം പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu










































