കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ് ഹോമിൽ ജോലി ചെയ്തിരുന്ന ജോയ്‌സ്, ഷിഫ്റ്റ് കഴിഞ്ഞു മടങ്ങവെ സഞ്ചരിച്ച കാർ Conna യിൽ വച്ച്യിഅപകടത്തിൽ പെടുകയായിരുന്നു. കനത്ത മഴയിൽ ജോയ്‌സ് ഓടിച്ചിരുന്ന കാർ റോഡിൽ നിന്ന് തെന്നിമാറി നദിയിലേക്ക് മറിയുകയിരുന്നു. ഏകദേശം 14 മണിക്കൂർ നീണ്ട തിരച്ചിലിനുശേഷമാണ് ജോയ്സിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇടുക്കി സ്വദേശിയാണ് ജോയ്‌സ്. കോർക്ക് Fermoyലാണ് ജോയ്‌സും കുടുംബവും താമസിക്കുന്നത്. ഭാര്യ: റൂബി കുര്യാക്കോസ്. നാല് മാസം പ്രായമുള്ള മകനും, രണ്ടര വയസ്സുള്ള മകളുമുണ്ട്. ജോയ്‌സിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും, ശവസംസ്കാരച്ചെലവുകൾക്കും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭാവിക്കും വേണ്ടിയുള്ള സാമ്പത്തിക സഹായം നൽകുന്നതിനായാണ് ധന സമാഹരണം നടത്തുന്നത്. സഹായം നൽകാൻ ആഗ്രഹിക്കുന്നവർ https://gofund.me/d94312351 ലിങ്ക് സന്ദർശിക്കുക.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3





































