gnn24x7

ലീസിംഗ് സ്കീമുകൾ അവസാനിപ്പിക്കുന്നതിന് മുമ്പ് സോഷ്യൽ ഹോമുകൾ നിർമ്മിക്കണമെന്ന് സർക്കാർ നിർദേശം

0
133
gnn24x7

പ്രാദേശിക അധികാരികൾക്ക് 25 വർഷം വരെ വീടുകൾ ലീസിന് നൽകാവുന്ന പദ്ധതികൾ അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ മാറ്റം. ആവശ്യത്തിന് സോഷ്യൽ ഹോമുകൾ നിർമ്മിക്കുന്നത് വരെ ലീസിംഗ് സ്കീമുകൾ അവസാനിപ്പിച്ചേക്കില്ല.

പ്രാദേശിക അധികാരികൾക്ക് പത്ത് മുതൽ 25 വർഷം വരെ 80% മുതൽ 95% വരെ വാടക മൂല്യത്തിൽ വീടുകൾ വാടകയ്‌ക്കെടുക്കാൻ കഴിയുന്ന ഈ ദീർഘകാല ലീസിംഗ് സ്കീമുകൾ 15 വർഷം മുമ്പ് ആരംഭിച്ചത് മുതൽ ഇതുവരെ സംസ്ഥാനത്തിന് 290 ദശലക്ഷം യൂറോ ചിലവായിട്ടുണ്ട്.

മുൻപ് സംസ്ഥാനത്തിന്റെ ഭവന പദ്ധതിയായ “എല്ലാവർക്കും വീട്” പദ്ധതി പ്രഖ്യാപിച്ചപ്പോൾ, ദീർഘകാല ലീസിങ് 2025-ഓടെ ഘട്ടം ഘട്ടമായി നിർത്തലാക്കുമെന്നും വെളിപ്പെടുത്തിയിരുന്നു.
അടുത്ത രണ്ടര വർഷത്തിനുള്ളിൽ ഈ ലീസിംഗ് സ്കീമുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കുന്നത് ദീർഘകാല ലീസിംഗ് വ്യവസ്ഥകൾക്ക് അന്ത്യം കുറിക്കില്ല.  എന്നാൽ, നിലവിലുള്ള പാർപ്പിട അടിയന്തരാവസ്ഥയിൽ ഈ മാറ്റം ആളുകളുടെ താമസസ്ഥലത്തെ “സാഹചര്യങ്ങൾ” കൂടുതൽ വഷളാക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്.

“ദീർഘകാലാടിസ്ഥാനത്തിൽ ഈ സ്കീമുകളിൽ നിന്ന് മാറുന്നത് തീർച്ചയായും അർത്ഥവത്താണ്, പക്ഷേ അത് ചെയ്യുന്നതിന് നിങ്ങൾക്ക് മതിയായ സോഷ്യൽ ഹോമുകൾ വിതരണം ചെയ്യണം. നിങ്ങൾക്ക് സോഷ്യൽ ഹോമുകളുടെ മതിയായ ഡെലിവറി ഇല്ലെങ്കിൽ അത് സ്ഥിതി കൂടുതൽ വഷളാക്കും” എന്ന് സോഷ്യൽ ഡെമോക്രാറ്റുകൾ  ഹൗസിംഗ് ആൻഡ് ഡബ്ലിൻ ബേ നോർത്ത് ടിഡി Cian O’Callaghan വക്താവ് പറഞ്ഞു.

അടുത്ത ദശകത്തിൽ പ്രതിവർഷം ശരാശരി 33,000 വീടുകളായി ഭവന വിതരണം വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നതായി സർക്കാർ അറിയിച്ചിട്ടുണ്ട്. 2030 അവസാനത്തോടെ 300,000 പുതിയ വീടുകൾ നിർമ്മിക്കും അതിൽ 90,000 സോഷ്യൽ ഹോമുകൾ, 36,000 അഫോർഡബിൾ പർച്ചേസ് ഹോമുകൾ, 18,000 വാടക വീടുകൾ എന്നിവ ഉൾപ്പെടുന്നു. ഇതിൽ 2022-2026 കാലയളവിൽ 47,600 പുതിയ ബിൽഡ് സോഷ്യൽ ഹോമുകളുടെ ഡെലിവറിയും ഉൾപ്പെടുന്നുവെന്ന് ഹൗസിംഗ് വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.

ലീസിങ്ങ് പദ്ധതി അവസാനിപ്പിക്കുന്നതിന് മുമ്പ് സോഷ്യൽ ഹൗസുകൾ പണിയേണ്ടതുണ്ടെന്നാണ് വീടില്ലാത്തവർക്കും വീട് നഷ്‌ടപ്പെടാൻ സാധ്യതയുള്ളവർക്കും ഇടയിൽ പ്രവർത്തിക്കുന്ന ഫോക്കസ് അയർലൻഡിൻ്റെ അഭിപ്രായം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here