ലൂക്കൻ നിവാസികളായ ബെന്നി ജോസിൻ്റെയും വിൻസി ബെന്നിയുടെയും മൂത്ത മകളാണ് ഗ്രേസ് മരിയ ജോസ്. മംഗള സ്കൂൾ ഓഫ് കർണാടിക് മ്യൂസിക്കിൽ സംഗീത വിദ്യാർത്ഥിയാണ് ഗ്രേസ്. 9 വർഷമായി ഗ്രേസ് സംഗീതം അഭ്യസിക്കുന്നുണ്ട്. ഫിജി സാവിയോ, സപ്ത രാമൻ നമ്പൂതിരി എന്നിവരുടെ ശിക്ഷണത്തിൽ ഭരതനാട്യം പഠനവും തുടരുന്നുണ്ട്. ഗ്രേസ് കീബോർഡിൽ 5 ഗ്രേഡുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ബിനു കെ. പി. ആയിരുന്നു കീബോർഡ് അദ്ധ്യാപകൻ.

നിരവധി കലാ മത്സരങ്ങളിൽ നിറസാന്നിധ്യമാണ് ഗ്രേസ് മരിയ ജോസ്. രാജ്യത്തെ വിവിധ ഇടങ്ങളിൽ നടക്കുന്ന സംഗീത മത്സരങ്ങളിൽ പങ്കെടുത്ത് ഗ്രേസ് ഒന്നാം സമ്മാനം സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള നിരവധി പ്രശസ്ത പിന്നണി ഗായകർക്കൊപ്പം നിരവധി സ്റ്റേജ് ഷോകളിൽ ഗ്രേസ് തന്റെ സ്വർഗസിദ്ധമായ കഴിവുകൾകൊണ്ട് കാണികളുടെ പ്രിയങ്കരിയായി മാറി. WMC കലാതിലകം, MIND ICON പുരസ്‌കാരങ്ങളും സ്വിറ്റ്‌സർലൻഡിലെ ഇൻ്റർനാഷണൽ കേളി കലാമേളയിൽ ഫാ. ഏബൽ മെമ്മോറിയൽ അവാർഡും ഗ്രേസിനെ തേടിയെത്തിയിട്ടുണ്ട്.

“ഗ്രേസ് മരിയ മെലഡീസ്” എന്ന യുട്യൂബ് ചാനലിലൂടെ സാമൂഹ്യമാധ്യമങ്ങളിൽ ഗ്രേസ് സജീവമാണ്. തന്റെ ചാനലിൽ അടുത്തിടെ പുറത്തിറക്കിയ രണ്ട് ക്രിസ്തീയ ഭക്തിഗാനങ്ങൾ ഇതിനോടകം ഗാനശ്രദ്ധ നേടിക്കഴിഞ്ഞു. ലെൻസ്റ്ററിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള “ബെസ്റ്റ് പബ്ലിക് സ്പീക്കർ” പുരസ്കാരവും കഴിഞ്ഞ വർഷം ഗ്രേസ് മരിയയെ തേടിയെത്തി. പഠനത്തിലും മിടുമിടുക്കിയായ ഗ്രേസ് 2024 ലെ ജൂനിയർ സർട്ടിഫിക്കറ്റ് പരീക്ഷയിൽ മിന്നും വിജനം സ്വന്തമാക്കി. 10 വിഷയങ്ങളിൽ 9 ഡിസ്റ്റിംഗ്ഷനും 1 ഹൈ മെറിറ്റും നേടിയാണ് ഗ്രേസ് മരിയ ഉന്നത വിജയം കരസ്ഥമാക്കിയത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb