കിഴക്കൻ കോർക്കിൻ്റെ ഹൃദയഭാഗത്തുള്ള ഗ്രീൻവേ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കുമായി പൂർണ്ണമായും തുറന്നിരിക്കുന്നു. 23 കിലോമീറ്റർ നീളമുള്ള മിഡിൽടൺ യൗഗൽ ഗ്രീൻവേയുടെ രണ്ടാമത്തെയും അവസാനത്തെയും ഘട്ടം ഇന്നലെ തുറന്നു നൽകി. മൊഗീലിയിൽ നിന്ന് യൗഗലിലേക്കുള്ള പാതയുടെ അവസാന 15 കിലോമീറ്റർ ദൂരം പൂർത്തിയായതിനെ തുടർന്നാണിത്. പൊതുജനങ്ങൾക്ക് മിഡിൽടൺ സ്റ്റേഷൻ, Mogeely, Killeagh എന്നിവിടങ്ങളിലെ ട്രയൽഹെഡുകളിലൂടെയും യൗഗലിലെ MacCurtainstown കാർ പാർക്ക് വഴിയും ഗ്രീൻവേയിലേക്ക് പ്രവേശിക്കാം. അയർലണ്ടിൻ്റെ കിഴക്കൻ മേഖലകളിൽ സന്ദർശകരെ ആകർഷിക്കുന്ന പ്രദേശമായി ഗ്രീൻവേ മാറുമെന്ന് കോർക്ക് മേയർ, Cllr ജോ കരോൾ പറഞ്ഞു.

പദ്ധതി നിലവിലുള്ള ടൂറിസം ഓഫറുകളെ പൂർത്തീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും സുരക്ഷിതവും ഓഫ് റോഡും ട്രാഫിക് രഹിതവുമായ അന്തരീക്ഷത്തിൽ ഈസ്റ്റ് കോർക്ക് സന്ദർശിക്കാമെന്നും അദ്ദേഹം പറഞ്ഞു. യാത്ര, വിനോദം, ക്ഷേമം, പ്രകൃതിയുമായുള്ള ബന്ധം എന്നിവയിൽ പ്രാദേശിക കമ്മ്യൂണിറ്റികളുടെ ആവശ്യങ്ങൾ നിറവേറ്റുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് കോർക്ക് കൗണ്ടി കൗൺസിലിൻ്റെ ചീഫ് എക്സിക്യൂട്ടീവ് മൊയ്‌റ മുറെൽ പറഞ്ഞു. പടിഞ്ഞാറ് കോർക്ക് സിറ്റിയിലേക്കും കിഴക്ക് വാട്ടർഫോർഡിലേക്കും നിലവിലുള്ളതും ആസൂത്രിതവുമായ സൈക്കിൾ ഇൻഫ്രാസ്ട്രക്ചറുമായി ഗ്രീൻവേ സംയോജിപ്പിക്കും. ഇത് EuroVelo 1 റൂട്ടിൻ്റെ ഭാഗമാകും. ഗ്രീൻവേയുടെ ആദ്യഘട്ടം മാർച്ചിൽ തുറന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
