gnn24x7

LCC-ക്ക് ഹാട്രിക് കിരീടം: ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റിൽ ചരിത്രമെഴുതി

0
79
gnn24x7

ഡബ്ലിൻ: ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ (Champions League Cricket Tournament)ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റേഴ്സ് ( LCC ) തങ്ങളുടെ കിരീട നേട്ടം ആവർത്തിച്ചു. ശക്തമായ പ്രകടനത്തിലൂടെ തുടർച്ചയായി മൂന്നാം തവണയാണ് ടീം കിരീടം ചൂടിയത്.

ഈ വിജയത്തോടെ, ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് കിരീടം നേടുന്ന ആദ്യ ടീം എന്ന ചരിത്രനേട്ടവും LCC സ്വന്തമാക്കി.ഇതുവരെ നടന്ന നാല് ചാമ്പ്യൻസ് ട്രോഫികളിൽ മൂന്നും LCC-യാണ് കരസ്ഥമാക്കിയത് . അയർലൻഡിലെ പ്രധാന ക്രിക്കറ്റ് ടൂർണമെന്റുകളിൽ വിജയിക്കുന്ന ടീമുകൾക്ക് മാത്രമാണ് ചാമ്പ്യൻസ് ട്രോഫിയിൽ മത്സരിക്കാൻ യോഗ്യത നേടുന്നത്. ഇത്തവണ ആറു ടീമുകളാണ് യോഗ്യത നേടിയത്. കരുത്തരായ എതിരാളികളെ മറികടന്നാണ് LCC ചരിത്ര നേട്ടം കരസ്ഥമാക്കിയത് . ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ചീമയെ ഫൈനലിലെ താരമായി (Player of the Final) തിരഞ്ഞെടുത്തു.ഈ നേട്ടത്തിലൂടെ LCC തങ്ങളുടെ അയർലൻഡ് ക്രിക്കറ്റ് രംഗത്തെ മേൽക്കോയ്മ ഒരിക്കൽ കൂടി തെളിയിച്ചു.

Follow Us on Instagram!GNN24X7 IRELAND :

🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.

gnn24x7