സീഫുഡ് പ്രേമികളെ സ്വാഗതം ചെയ്ത് Howth Maritime & Seafood Festival നാളെ ആരംഭിക്കുന്നു. രുചികരവും പ്രാദേശികമായി ലഭിക്കുന്നതുമായ സമുദ്രവിഭവങ്ങൾ പരിചയപ്പെടാം ഇനിയുള്ള രണ്ട് ദിവസങ്ങളിൽ..ഐറിഷ് സീഫുഡിന്റെ വിപുലമായ ആഘോഷമാണ് Howth Maritime & Seafood Festival.

ഹൗത്തിന്റെ ഫൈൻ റെസ്റ്റോറന്റുകൾ, ബാറുകൾ, കഫേകൾ എന്നിവയിൽ വിശേഷപ്പെട്ട ഡബ്ലിൻ ബേ വിഭവങ്ങൾ ഉൾപ്പെടെ ഏറ്റവും പുതുമയുള്ളതും വൈവിധ്യമാർന്ന ഭക്ഷണാനുഭവമാണ് ഏവരെയും കാത്തിരിക്കുന്നത്. ഭക്ഷണ ഓഫറുകൾ മാത്രമല്ല, ഹൗത്ത് മാരിടൈം ആന്റ് സീഫുഡ് ഫെസ്റ്റിവൽ സംഗീതത്തിനും നൃത്തത്തിനും കടൽത്തീര വിനോദങ്ങൾക്കും പ്രസിദ്ധമാണ്.

ഹോത്ത്‌ഹൗസ് ഫ്‌ളവേഴ്‌സും ഹോട്ട്‌ഹൗസ് ബിഗ് ബാൻഡും അവതരിപ്പിക്കുന്ന ലൈവ് concert ആണ് മറ്റൊരു ആകർഷണം. ഈ കടൽത്തീര ഗ്രാമത്തിന്റെ ഘടനയായ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രവർത്തനങ്ങളുടെയും വലിയ വൈവിധ്യങ്ങൾ പ്രദർശിപ്പിക്കാനും ഈ ഉത്സവം വേദിയാകും. പ്രാദേശിക കരകൗശല വിദഗ്ധരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വില്പനയും ഉണ്ടാകും. ഫിംഗൽ കൗണ്ടി കൗൺസിൽ ഹൗത്ത് വില്ലേജ് മാർക്വീക്കാണ് ആതിഥേയത്വം വഹിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. നിങ്ങളുടെ വാരാന്ത്യത്തിന് പുതുമയുള്ള ആഘോഷവേദി ഒരുക്കുകയാണ് Howth Maritime & Seafood Festival.







































