gnn24x7

നവജാത ശിശുമരണം, മാതൃമരണം എന്നിവയെക്കുറിച്ച് എച്ച്എസ്ഇ അവലോകനം നടത്തും

0
501
gnn24x7

2021 മുതൽ 2023 വരെയുള്ള കാലയളവിലെ പ്രസവസമയത്ത് ശിശുമരണങ്ങളും മാതൃമരണങ്ങളും സംബന്ധിച്ച അവലോകനം ഈ വർഷാവസാനം ആരംഭിക്കുമെന്ന് HSE സ്ഥിരീകരിച്ചു. എന്നിരുന്നാലും, ശിശുമരണങ്ങൾ ബാധിച്ച സ്ത്രീകൾക്കും കുടുംബങ്ങൾക്കുമായി സേഫർ ബർത്ത്‌സ് അയർലൻഡ് എന്ന കാമ്പെയ്ൻ ഗ്രൂപ്പ് ഗവൺമെൻ്റിനോട് പെറിനാറ്റൽ മരണങ്ങളെക്കുറിച്ച് ഒരു സ്വതന്ത്ര അവലോകനം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഗണ്യമായ എണ്ണം ശിശുമരണങ്ങൾ നടന്നിട്ടുണ്ടെന്നും ഇൻക്വസ്റ്റുകൾ, ക്ലിനിക്കൽ അവലോകനങ്ങൾ, കോടതി കേസുകൾ, മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യൽ എന്നിവയിലൂടെ ഇത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സേഫർ ബർത്ത്‌സ് അയർലൻഡ് പറഞ്ഞു.

ടേംസ് ഓഫ് റഫറൻസ് ഇതുവരെ അംഗീകരിച്ചിട്ടില്ല, ഇത് നാഷണൽ വുമൺ ആൻഡ് ഇൻഫൻ്റ്സ് പ്രോഗ്രാം സംഘടിപ്പിക്കും. ഈ പ്രക്രിയയിൽ പൊതുജനങ്ങളുടെയും രോഗികളുടെയും പങ്കാളിത്തം ഉണ്ടാകുമെന്ന് എച്ച്എസ്ഇ അറിയിച്ചു.തുടക്കത്തിൽ 2021-2023 കാലയവിലെ അന്വേഷണം ആരംഭിക്കുകയും പിന്നീട് മറ്റ് വർഷങ്ങളിലേക്ക് നീങ്ങുകയും ചെയ്യും. കേസ് നോട്ടുകൾ വിലയിരുത്തുന്നതിന് അവലോകനം ആവശ്യമാണെന്നും വിദഗ്ധ മൂല്യനിർണ്ണയക്കാരെ കണ്ടെത്തുമെന്നും എച്ച്എസ്ഇ അറിയിച്ചു.

Obstetrics, midwifery, neonatology, neonatal nursing, perinatal pathology, foetal medicine എന്നിവയിൽ നിന്നാണ് മൂല്യകർത്താക്കളെ തിരഞ്ഞെടുക്കുന്നത്. സേഫർ ബർത്ത്‌സ് അയർലൻഡ് അവലോകനത്തെ സ്വാഗതം ചെയ്തു. എന്നാൽ കൂടുതൽ വിശദാംശങ്ങൾ വേണമെന്നും അതിൻ്റെ രഹസ്യസ്വഭാവത്തിൽ ആശങ്കയുണ്ടെന്നും പറഞ്ഞു. അയർലണ്ടിൽ ഓരോ 1,000 ജനനങ്ങൾക്കും അഞ്ചിൽ താഴെ ശിശുമരണങ്ങളാണുള്ളത്, ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, നെതർലാൻഡ്സ് എന്നിവയെക്കാൾ കുറവാണ്. എന്നാൽ വടക്കൻ അയർലൻഡിനേക്കാൾ കൂടുതലാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7