നൂറുകണക്കിന് നഴ്സുമാർക്ക് Atypical Working Scheme (AWS) പെർമിറ്റ് നിഷേധിച്ചു: മൈഗ്രന്റ് നഴ്സസ് (MNI) അയർലണ്ട് ഇടപെടുന്നു

0
353
adpost

ഇന്ത്യയിൽ നിന്ന് അയർലണ്ടിലേക്ക് ജോലിക്കായി വരാൻ തയ്യാറെടുക്കുന്ന നിരവധി നഴ്സുമാരുടെ Atypical Working Scheme (AWS) പെർമിറ്റ് നിസ്സാര കാരണങ്ങൾ കാണിച്ചു നിഷേധിക്കുന്നതായി മൈഗ്രന്റ് നഴ്സസ് അയർലണ്ടിന് ലഭിച്ച വ്യാപകമായ പരാതികളിന്മേൽ ഇടപെടാൻ സംഘടനാ തീരുമാനമെടുത്തതായി ഭാരവാഹികൾ അറിയിച്ചു. യൂറോപ്യൻ യൂണിയന് പുറത്തുള്ള നഴ്സുമാർക്ക് നഴ്സിംഗ് ബോർഡ് റെജിസ്ട്രേഷൻ ലഭിക്കുന്നതിനായി അയർലണ്ടിൽ വരാൻ ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ്  പ്രാഥമികമായി നൽകുന്ന അനുമതിയാണ് AWS പെർമിറ്റ്.

നൂറുകണക്കിന് നഴ്സുമാരുടെ AWS പെർമിറ്റ് തള്ളിയത് അവർ സമർപ്പിച്ച ഓതറൈസേഷൻ ലെറ്റർ, എംപ്ലോയ്‌മെന്റ് കോൺട്രാക്ട് എന്നിവകളിൽ ഉള്ള അവരുടെ ഒപ്പുകൾ പേനകൊണ്ട് ഇട്ടതല്ല, ഡിജിറ്റൽ ആയി സൃഷ്ടിച്ചതാണ് എന്ന കാരണം കാണിച്ചതാണ്. അതുപോലെ തന്നെ സുഹൃത്തുക്കളോ ബന്ധുക്കളോ അയർലണ്ടിൽ നിന്ന് ഫീസ് അടച്ചവരുടെയും പെർമിറ്റ് അക്കാര്യം കാണിച്ചു നിഷേധിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. ഇങ്ങനെ AWS പെർമിറ്റ് നിഷേധിക്കുന്നതിനാൽ നഴ്സുമാർക്ക് വലിയ തോതിൽ പ്രയാസമുണ്ടാക്കുകയും അവരുടെ ആപ്റ്റിട്യൂട്, അഡാപ്റ്റേഷൻ ടെസ്റ്റുകൾ വൈകുകയും ഡിസിഷൻ ലെറ്ററിന്റെ കാലാവധി തീരുകയും അതുമൂലം അവർക്കു ലഭിച്ച ജോലിയിൽ പ്രവേശിക്കുന്നത് വൈകുകയും ചെയ്യുന്നു.

നഴ്സസ് അയർലണ്ട് ഇക്കാര്യം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈഫ്‌സ് ഓർഗനൈസേഷൻ ദേശീയ നേതൃത്വമായി ചർച്ച നടത്തുകയും ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസിൽ  ഈ പ്രശ്നം ഉന്നയിക്കാനാവശ്യമായ നടപടികൾ കൈക്കൊണ്ടതായും ഭാരവാഹികൾ അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB

adpost

LEAVE A REPLY

Please enter your comment!
Please enter your name here