gnn24x7

IAF Veterans Ireland ആനുവൽ കോൺഫറൻസ് സമാപിച്ചു; നവ നേതൃത്വം തിരഞ്ഞെടുക്കപ്പെട്ടു

0
415
gnn24x7

കാവൻ: കൗണ്ടി കാവനിലെ ഡ്രംകാസ്സിഡിയിൽ  മാർച്ച് 11,12,13 തീയതികളിൽ നടന്നുവന്നിരുന്ന IAF Veterans Ireland-ന്റെ ആനുവൽ കോൺഫറൻസ് സമാപിച്ചു. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത കോൺഫറൻസ്  ഒരു വൻ വിജയമായിരുന്നു. സംഘടനയുടെ മുതിർന്ന അംഗവും ഡബ്ലിൻ സിറ്റി  കൗൺസിൽ അഡ്മിനിസ്‌ട്രേറ്റീവ്  സുപ്പർവൈസറുമായ ജോർജ് മൈക്കിൽ അധ്യക്ഷനായിരുന്നു.

ഇന്ത്യയിലെ സ്തുത്യർഹമായ  രാജ്യസേവനങ്ങൾക്കു ശേഷം അയർലണ്ടിലെത്തിയിട്ടുള്ള പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തു. നിലവിലെ അയർലണ്ടിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക സാഹചര്യത്തിൽ അംഗങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ടതിന്റെ  ആവശ്യകത കോൺഫറൻസ് ഉത്‌ബോധിപ്പിച്ചു. 

Irish Tax Systems‌ ‌എന്ന വിഷയത്തിൽ Income Tax Officer സിബി തോമസ്,‌ Tax Analyst നോബി ജോർജ്, Importance of Income Protection and Insurance എന്ന വിഷയത്തിൽ Director, Financial Life ജോസഫ് റിതേഷ് QFA, GAA Clubs and Sports in Ireland എന്ന വിഷയത്തിൽ മുൻ എയർ ഫോഴ്‌സ് ഫുട്ബോൾ പ്ലെയറും കോച്ചുമായ ഫിൻസി വർഗീസ് എന്നിവർ ക്‌ളാസുകൾ നയിച്ചു.

അയർലണ്ടിൽ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങൾ കോൺഫറൻസ് ചർച്ച ചെയ്തു. കൂടാതെ ഈ വിഷയങ്ങളിൽ ഇന്ത്യൻ എമ്പസിയുമായി ചേർന്ന് പ്രവർത്തിക്കാനും തീരുമാനിച്ചു. 

അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ നേതൃത്വത്തെ കോൺഫെറെൻസിൽ തിരഞ്ഞെടുത്തു. ജോർജ് മൈക്കിൾ President, സുനിൽ സെബാസ്റ്യൻ   Treasurer, മനോജ് മാത്യു സെക്രട്ടറി ആയും പ്രവർത്തിക്കും.

ഏപ്രിൽ 26, 27, 28 തീയതികളിൽ  UK യിൽ നടക്കുന്ന IAF Veterans Europe കോൺഫെറെൻസിൽ Treasurer സുനിൽ സെബാസ്റ്റ്യൻ, ജ്യോതിസ് മാത്യു എന്നിവരെ IAF Veterans Ireland-ന്റെ പ്രതിനിധികളായി പങ്കെടുപ്പിക്കാനും തീരുമാനിച്ചു.

പുതിയതായി അയർലണ്ടിൽ വന്നിട്ടുള്ള IAF Veterans  ജോർജ് മൈക്കിൾ (087785 8680), സുനിൽ സെബാസ്റ്യൻ (087938 6914), മനോജ് മാത്യു (0873121962) എന്നീ നമ്പറുകളിൽ  ബന്ധപ്പെടണമെന്ന് അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7