gnn24x7

ആദായ നികുതി പാക്കേജ് നാളെ മുതൽ പ്രാബല്യത്തിൽ വരും: ഡൊണഹു

0
812
gnn24x7

ഒക്ടോബറിൽ ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച ആദായനികുതി പാക്കേജ് നാളെ(1 ജനുവരി 2022) മുതൽ പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രി പാസ്കൽ ഡൊണഹു ടിഡി ഇന്ന്(വെള്ളിയാഴ്ച) ആദായനികുതിദായകരെ ഓർമ്മിപ്പിച്ചു. ഇടത്തരം വരുമാനക്കാർ നേരിടുന്ന ഭാരം ലഘൂകരിക്കുന്നതിനും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിൽ അവരെ സഹായിക്കുന്നതിനുമായി വ്യക്തിഗത നികുതി സമ്പ്രദായത്തിൽ മാറ്റങ്ങൾ വരുത്താൻ 2022 ബജറ്റിൽ ശ്രമിച്ചുവെന്നും നാളെ മുതൽ എല്ലാ വരുമാനക്കാർക്കുമുള്ള സ്റ്റാൻഡേർഡ് നിരക്ക് ബാൻഡ് €35,300 മുതൽ €36,800വരെയും അവിവാഹിതർക്ക് € 39,300 മുതൽ €40,800വരേയും ദമ്പതികൾക്ക് €44,300 മുതൽ €45,800വരെയും ഉയരുമെന്നും ആദായ നികുതി അടക്കുന്ന എല്ലാവർക്കും ഈ മാറ്റങ്ങൾ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിഗത നികുതി ക്രെഡിറ്റ്, ജീവനക്കാരുടെ നികുതി ക്രെഡിറ്റ്, സമ്പാദിച്ച വരുമാന ക്രെഡിറ്റ് എന്നിങ്ങനെ
പ്രധാന നികുതി ക്രെഡിറ്റുകളിൽ ഓരോന്നിലും €50 വർദ്ധനവ് പ്രാബല്യത്തിൽ വരും. യൂണിവേഴ്സൽ സോഷ്യൽ ചാർജുമായി ബന്ധപ്പെട്ട് ദേശീയ മിനിമം വേതനം മണിക്കൂറിൽ €10.20 മുതൽ € 10.50 വരെ വർധിപ്പിക്കുന്നതിന് അനുസൃതമായി 2% റേറ്റ് ബാൻഡ് പരിധി വർദ്ധിക്കും.

വ്യക്തികൾക്കും കുടുംബങ്ങൾക്കുമായി വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിന്റെ ആഘാതത്തെക്കുറിച്ച് ഗവൺമെന്റിന് നന്നായി അറിയാമെന്നും നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന ആദായനികുതി മാറ്റങ്ങൾ ഈ വെല്ലുവിളിയിൽ പൗരന്മാരെ പിന്തുണയ്ക്കുന്നതിനുള്ള സർക്കാരിന്റെ പ്രതികരണത്തിന്റെ ഒരു പ്രധാന ഭാഗമാണിതെന്നും ഡൊണഹു കൂട്ടിച്ചേർത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here