അയർലണ്ടിലെ ഏറ്റവും വലിയ ക്രിസ്മസ് ആഘോഷമായ വിൻ്റർവൽ 12-ാം വർഷത്തിലേക്ക്. 2024 ലെ ക്രിസ്മസ് യൂറോപ്യൻ സിറ്റി ആയി വാട്ടർഫോർഡിനെ തിരഞ്ഞെടുത്തു. നവംബർ 15, വെള്ളിയാഴ്ച മുതൽ, ഫെസ്റ്റിവൽ എല്ലാ വെള്ളി, ശനി, ഞായർ ദിവസങ്ങളിലും ആഘോഷ മേള അരങ്ങേറും. അടുത്ത ആറ് ആഴ്‌ചകൾ ഇനി ക്രിസ്മസ് ആഘോഷ നിറവിലേക്ക് വാട്ടർഫോഡ് മാറുകയാണ്. ഡിസംബർ 23 തിങ്കളാഴ്ച്ച വിൻ്റർവൽ സമാപിക്കും. European Capital and City of Christmas 2024 ന്റെ ഇൻ്റർനാഷണൽ ജൂറി, കഴിഞ്ഞ വർഷം വാട്ടർഫോർഡിന് യൂറോപ്യൻ സിറ്റി ഓഫ് ക്രിസ്മസ് പദവി നൽകുന്നതിന് ഏകകണ്ഠമായി വോട്ട് ചെയ്തു.
60-ലധികം പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ള ഈ വർഷം 700,000-ത്തിലധികം സന്ദർശകർ ഫെസ്റ്റിവൽ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് രാത്രി വാട്ടർഫോർഡ് സിറ്റിയിൽ വിൻ്റർവൽ ഫെസ്റ്റിവലിനു ഔദ്യോഗികമായി തുടക്കമാകും. വൈകുന്നേരം 6 മണിക്ക്, ക്രിസ്മസ് ലൈറ്റുകൾ ഓണാക്കാൻ സാന്ത തന്നെ ബ്രോഡ് സ്ട്രീറ്റിലെത്തും.ശനിയാഴ്ച, വിൻ്റർവൽ പരേഡ് നഗരത്തിൽ നടക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി ചില റോഡുകൾ അടച്ചിടും. അടുത്ത വർഷം ജനുവരി 5 വരെ ഈ നിയന്ത്രണങ്ങൾ തുടരും.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb