gnn24x7

2023ൽ ഒരു ദശലക്ഷത്തിലധികം പാസ്‌പോർട്ട് അപേക്ഷകൾ ലഭിച്ചതായി ഐറിഷ് വിദേശകാര്യ വകുപ്പ്

0
199
gnn24x7

ഈ വർഷം ഏകദേശം 950,000 പാസ്‌പോർട്ടുകൾ വിതരണം ചെയ്യുമെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുന്നതായി വിദേശകാര്യ വകുപ്പ് അറിയിച്ചു. 175 രാജ്യങ്ങളിലേക്ക് കൂടി ആദ്യമായി പാസ്പോർട്ടിന് അപേക്ഷിക്കുന്നവർക്കായി ഓൺലൈൻ പാസ്സ്പോർട്ട് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള 99.9% ആദ്യ പാസ്സ്പോർട്ട് അപേക്ഷകർക്കും റിന്യൂവൽ അപേക്ഷകർക്കും ഓൺലൈനായി അപേക്ഷിക്കാം എന്നാണ് അതിനർത്ഥം. കൂടാതെ, ആദ്യമായി അപേക്ഷിക്കുന്നവർക്ക് (പ്രത്യേകിച്ച് ഒരു കുട്ടിയുടെ ആദ്യ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ) ഈ പ്രക്രിയ ലളിതമാക്കിയിട്ടുമുണ്ട്. ഓൺലൈൻ അഡൽറ്റ് റിന്യൂവൽ അപേക്ഷകളിൽ ഭൂരിഭാഗവും രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നൽകുന്നതാണെന്നും വിദേശകാര്യ വകുപ്പ് അറിയിച്ചു.

വിദേശത്ത് ജനിച്ചതും എന്നാൽ ഐറിഷ് പൗരത്വം അവകാശപ്പെടുന്നതുമായവർക്കുള്ള Foreign Birth Registration (FBR) – ന്റെ പ്രോസസ്സിംഗ് സമയം 2022ലെ രണ്ടര വർഷത്തേക്കാൾ 75% കുറഞ്ഞ് ഇപ്പോൾ എട്ട് മാസമായി. ഈ വർഷം 36,000 എഫ്ബിആർ അപേക്ഷകൾ പാസ്പോർട്ട് സർവീസ് അംഗീകരിച്ചിട്ടുണ്ട്.

Tánaiste ഉം വിദേശകാര്യ മന്ത്രി Micheál Martin ഉം പാസ്‌പോർട്ട് സർവീസിലുള്ളവരെ പ്രശംസിച്ചു. നിലവിൽ പ്രതിദിനം 2,000 മുതൽ 3,000 വരെ പാസ്‌പോർട്ടുകൾ വിതരണം ചെയ്യുന്നുണ്ടെന്നും വർഷാവസാനത്തോടെ 950,000 പാസ്‌പോർട്ടുകൾ വിതരണം ചെയ്യുമെന്നും Tánaiste പറഞ്ഞു.

“2021-ലും 2022-ലും നേരിടേണ്ടി വന്ന വെല്ലുവിളികൾക്ക് ശേഷമുള്ള ഈ നേട്ടങ്ങൾ ശരിക്കും അഭിമാനിക്കാൻ വക നൽകുന്നതാണെന്നും നമ്മുടെ പൗരന്മാർക്ക് മികച്ച സേവനം നൽകുന്നതിന് കഠിനാധ്വാനം ചെയ്യുന്നത് തുടരുന്ന രാജ്യത്തുടനീളമുള്ള പാസ്‌പോർട്ട് ടീമിന് കൃതജ്ഞത അർപ്പിക്കാൻ ആഗ്രഹിക്കുന്നു” എന്നും Tánaiste കൂട്ടിച്ചേർത്തു. യാത്ര പരിഗണിക്കുന്ന ആരെയും അവരുടെ പാസ്‌പോർട്ട് കാലഹരണപ്പെട്ടതാണോ എന്ന് പരിശോധിക്കാൻ Tánaiste പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു.

വിദേശത്ത് സംഭവിച്ച ഏറ്റവും കൂടുതൽ ഐറിഷ് മരണങ്ങൾ വിദേശകാര്യ വകുപ്പിന് റിപ്പോർട്ട് ചെയ്തത് ഈ വർഷമാണ്. 2023ൽ വിദേശത്ത് വച്ച് പ്രിയപ്പെട്ടവർ മരണപ്പെട്ട 381 കുടുംബങ്ങൾക്ക് കോൺസുലർ സഹായം നൽകി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12% വർദ്ധനവാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം വിദേശത്ത് മെഡിക്കൽ അല്ലെങ്കിൽ കോസ്മെറ്റിക് നടപടിക്രമങ്ങളുടെ ഫലമായി നിരവധി ഐറിഷ് പൗരന്മാർ മരിച്ചതായും ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7