gnn24x7

സബ്‌വേബ്രഡ് ” ശരിയായ ബ്രഡ് ” അല്ലെന്ന്‌ അയര്‍ലണ്ട്‌ കോടതി

0
415
gnn24x7

അയര്‍ലണ്ട്: ഇന്ന് ലോകത്തെ പ്രധാന ഫുഡ് ശ്രൃംഖലകളില്‍ ഒന്നാണ് സബ്‌വേബ്രഡ്. ഇവയുടെ ഉപഭോക്താക്കള്‍ ലോകം മുഴുവന്‍ വ്യാപരിച്ചു നില്‍ക്കുന്നു. എന്നാല്‍ ഐറിഷ് കോടതി സബ്‌വേബ്രഡിനെപ്പറ്റി ചരിത്രപരമായ ഒരു വെളിപ്പെടുത്തല്‍ നടത്തി. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഒരു വിധിന്യായത്തില്‍, 110 രാജ്യങ്ങളിലും പ്രദേശങ്ങളിലും ഭീമന്‍ സാന്‍ഡ്വിച്ചുകള്‍, മറ്റു ഫുഡ് ഐറ്റംസ് വില്പന ചെയ്യുന്ന യുഎസ് ശൃംഖലയായ സബ്വേയില്‍ വിളമ്പിയ റൊട്ടി, പഞ്ചസാരയുടെ അളവ് കൂടുതലുള്ളതിനാല്‍ ബ്രെഡ് എന്ന രീതിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് കോടതി വിധിച്ചു. ഇത് വ്യാപകമായ ശാരിരി പ്രശ്‌നങ്ങളും ശരീരത്തിലെ പഞ്ചസാര അളവിനെയും ബാധിക്കുമെന്നുമാണ് കണ്ടെത്തലുകള്‍.

സബ്വേയുടെ ഐറിഷ് ഫ്രാഞ്ചൈസിയായ ബുക്ക്ഫിന്‍ഡേഴ്സ് ലിമിറ്റഡിന്റെ അപ്പീലിനെ തുടര്‍ന്നാണ് വിധി. കഴിഞ്ഞ മാസമാണ് ഇതിനെതിരെ ഏജന്‍സി കോടതിയില്‍ അപ്പില്‍ നല്‍കിയത്. സബ്വേ സാന്‍ഡ്വിച്ചുകളില്‍ ഉപയോഗിക്കുന്ന റൊട്ടി സാധാരണ ഭക്ഷണമായി കണക്കാക്കുകയും തന്മൂലം വാറ്റ് ഒഴിവാക്കുകയും ചെയ്യുന്നുണ്ടെന്ന് കമ്പനി കോടതിയില്‍ ഇതു സംബന്ധിച്ച് വാദിച്ചിരുന്നു.

എന്നിരുന്നാലും, കോടതി ചൂണ്ടിക്കാണിച്ചതുപോലെ, 1972 ലെ അയര്‍ലണ്ടിന്റെ മൂല്യവര്‍ദ്ധിത നികുതി നിയമം പ്രധാന ഭക്ഷണങ്ങളായ റൊട്ടി, ചായ, കോഫി, കൊക്കോ, പാല്‍, മാംസം അല്ലെങ്കില്‍ മുട്ട എന്നിവയുടെ മറ്റു രീതിയലള്ള പ്രോസസിംങ് എന്നിവ തമ്മിലുള്ള വ്യത്യാസം കൃത്യമായി വ്യക്തമാക്കുന്നുണ്ട്. ഐസ്‌ക്രീം, ചോക്ലേറ്റ്, പേസ്ട്രി, ക്രിസ്പ്‌സ്, പോപ്പ്‌കോണ്‍, വറുത്ത അണ്ടിപ്പരിപ്പ് എന്നിവ പോലെയുള്ളവയെയും ഉദാഹരണമാക്കിയെടുത്ത് ഓരോന്നിനും ഓരോ കാറ്റഗറികളിലായാണ് നിയമം പരിഗണിച്ചിരിക്കുന്നത്.

റൊട്ടിയിലെ പഞ്ചസാരയുടെ അളവ് ”മാവ് കുഴച്ചതുമുതല്‍ അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മാവിന്റെ ഭാരത്തിന്റെ 2% കവിയരുത്” എന്ന നിയമം കര്‍ശനമായിരുന്നു. എന്നാല്‍ സബ്വേയുടെ ബ്രെഡില്‍ പഞ്ചസാരയുടെ അളവ് ഈ നിയമ വ്യവസ്ഥക്ക് എതിരായി അഞ്ചിരട്ടി അടങ്ങിയിരിക്കുന്നു. അല്ലെങ്കില്‍, സുപ്രീംകോടതി പറഞ്ഞതുപോലെ: ”ഈ സാഹചര്യത്തില്‍, സബ്വേ ചൂടാക്കിയ സാന്‍ഡ്വിച്ചുകളില്‍ വിതരണം ചെയ്യുന്ന ബ്രെഡില്‍ കുഴച്ചതുമുതലുള്ള മാവിലെ ഭാരത്തിന്റെ 10% പഞ്ചസാര അടങ്ങിയിട്ടുണ്ട് എന്നതിന് തര്‍ക്കമില്ല.” ഇത് വലിയ ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുമെന്ന വിലയിരുത്തലും കോടതി ചെയ്തു.

ഇതെക്കുറിച്ച് സബ്വേയുടെ വക്താവ് പറഞ്ഞത് ഇങ്ങനെയാണ്. ”സബ്വേയുടെ റൊട്ടി തീര്‍ച്ചയായും അപ്പമാണ്. അതൊരു വാദം മാത്രമായി പരിഗണിക്കേണ്ടിവരും. ”

ഈ വിധി ബ്രാന്‍ഡിന്റെ വിവാദത്തില്‍ ആദ്യമായി സംഭവിച്ചതല്ല. ഇതുപോലെ ഒരു നിവേദനം ഓണ്‍ലൈനില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് 2014 ല്‍, ചുട്ടുപഴുത്ത സാധനങ്ങളില്‍ നിന്ന് മാവ് വെളുപ്പിച്ച് എടുക്കുന്ന ഏജന്റ് ‘അസോഡികാര്‍ബണാമൈഡ് ‘നീക്കംചെയ്യാന്‍ സബ്വേ തീരുമാനിച്ചു. സാധാരണയില്‍ ഈ ‘അസോഡികാര്‍ബണാമൈഡ് ‘ യോഗ പായകളുടെയും അടിവസ്ത്രത്തിന്റെയും നിര്‍മ്മാണത്തില്‍ സാധാരണയായി ഉപയോഗിക്കുന്നു. അതുകൊണ്ടു തന്നെ ശരീരത്തിന് ദോഷകരമായതിനാല്‍ യൂറോപ്യന്‍ യൂണിയനും ഓസ്ട്രേലിയയും ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഉപയോഗം മുന്‍പേ നിരോധിച്ചിരിക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here