gnn24x7

കേരള കോൺഗ്രസ്‌ എം കേരള രാഷ്ട്രീയത്തിലെ അജയ്യ ശക്തി: ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്‌

0
521
gnn24x7

മുള്ളിങ്കാർ l: കേരള പ്രവാസി കോൺഗ്രസ്‌ എം അയർലണ്ടിന്റെ നേതൃത്വത്തിൽ, കേരള കോൺഗ്രസ്‌ എം ന്റെ അറുപതാം ജന്മദിനം ആഘോഷിച്ചു . ഗവ. ചീഫ് വിപ്പ്‌ ഡോ. എൻ ജയരാജ്‌ സമ്മേളനം ഉദ്ഘാടനം ചെയ്തു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുമ്പോഴും കേരള കോൺഗ്രസ്‌ പ്രവർത്തകർ കുടുംബം പോലെ ചിന്തിക്കുന്നവരാണെന്നും, പ്രസ്ഥാനത്തെ തകർക്കുവാൻ ആർക്കും സാധിക്കില്ലെന്നും, ഇന്നും കേരള രാഷ്ട്രീയത്തിലെ അജയ്യ ശക്തിയായി പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ്‌ എം നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ പാവപ്പെട്ടവരുടേയും , ഇടത്തരം കർഷകരുടേയും, അവകാശത്തിവേണ്ടി പാർട്ടി ഭരണപക്ഷത്തും പ്രതിപക്ഷത്തിരുന്നപ്പോഴും ശബ്ദമുയർത്തിയെന്ന്‌ അദ്ദേഹം പറഞ്ഞു. കർഷക പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ, പട്ടയം,കാരുണ്യ പദ്ധതി തുടങ്ങി മാണിസാർ ബഡ്ജറ്റ് വഴി കൊണ്ടുവന്ന പദ്ധതികൾ ആർക്കും മറക്കാനാവില്ല. മാണിസാർ ആവിഷ്കരിച്ച അധ്വാന വർഗ്ഗ സിദ്ധാന്തം കേരള കോൺഗ്രസ്‌ എമ്മിന്റെ പ്രത്യയശാസ്ത്രമായി നിലകൊള്ളുമെന്നും ഡോ. ജയരാജ്‌ പറഞ്ഞു.

കേരള കോൺഗ്രസിന്റെയും, മാണിസാറിന്റെയും പൈതൃകത്തെ ഇല്ലാതാക്കാൻ ശ്രമിച്ചതിന്റെ ഭാഗമായാണ് കേരള കോൺഗ്രസ്‌ എം നെ യു ഡി എഫിൽ നിന്നും പുറത്താക്കിയത് എന്നും അദ്ദേഹം കൂട്ടി ചേർത്തു.പ്രസിഡണ്ട്‌ രാജു കുന്നക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പ്രിൻസ്‌ വിലങ്ങുപാറ സ്വാഗതവും, ജനറൽ സെക്രട്ടറി ഷാജി ആര്യമണ്ണിൽ നന്ദിയും പറഞ്ഞു.അഭിലാഷ് ആർപ്പൂക്കര, സെക്രട്ടറി സെബാസ്റ്റ്യൻ കുന്നുംപുറം എന്നിവർ ആശംസപ്രസംഗം നടത്തി. ജന്മദിന ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7