അയർലണ്ട് മലയാളികളുടെ ഏറ്റവും വലിയ സംഗമ വേദിയാകുന്ന കേരള ഹൗസ് കാർണിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. Kerala House CARNIVAL 2025 ന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കാർണിവലിന്റെ ഭാഗമാകാൻ മലയാളി പ്രേക്ഷകരുടെ പ്രിയ നായിക, യുവതി- യുവാക്കളുടെ ഹരമായി മാറിയ മമിതാ ബൈജു അയർലണ്ടിൽ എത്തി. ‘കേരള ഹൗസ് കർണിവൽ 2025’ ൽ സെലിബ്രിറ്റി ഗസ്റ്റായാണ് മമിത ഐറിഷ് മലയാളികളുടെ മുന്നിലേക്ക് എത്തുന്നത്. കേര ഫുഡ്സ് ആണ് കേരള ഹൗസ് കർണിവലിന്റെ Powered by സ്പോൺസർ. കേര ഫുഡ്സ് ബ്രാൻഡ് അംബാസിഡർ ആണ് മമിതാ ബൈജു. കേര ഫുഡ്‌സിന്റെ ഭാഗമായാണ് മമിത അയർലൻഡിൽ എത്തിയത്.
Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

മലയാള ചലച്ചിത്ര സംഗീത മേഖലകളിലെ പ്രമുഖരായ 12 താരങ്ങൾ ആദ്യമായി അയർലണ്ടിൽ എത്തുന്നു എന്ന പ്രത്യേകതയും ഇതവണത്തെ മേളയ്ക്കുണ്ട്. ജൂലൈ 21 ശനിയാഴ്ച രാവിലെ 10 മണിക്ക് കാർണിവലിനു തുടക്കമാകും. നിരവധി ഇൻഡോർ ഔട്ട്‌ഡോർ സ്റ്റേജ് പ്രോഗ്രാമുകൾ മേളയുടെ ഭാഗമായി അരങ്ങേറും.

സംവിധായകനുമായ ജാസി ഗിഫ്റ്റും, ഗായിക സയനോരയും, റയാൻ ജയ്മോനും ഒന്നിക്കുന്ന മാസ്മരിക സംഗീത നിശയാണ് മേളയുടെ സ്റ്റാർ പ്രോഗ്രാമുകളിൽ ഒന്ന്.ഇവരെ കൂടാതെ ജൂഡ് ആന്റണി, വിഷ്ണു ഉണ്ണികൃഷ്ണൻ, സിദ്ധാർഥ് മേനോൻ, സിജു വിൽസൺ, ശബരീഷ് വർമ്മ, സിദ്ധാർഥ് ശിവ, മിഥുൻ രമേശ്, രാജീവ് പിള്ള, അർജുൻ നന്ദകുമാർ, അനുശ്രീ എസ് നായർ തുടങ്ങിയ വൻ താരനിരയും കേരള ഹൗസ് കാർണിവലിന്റെ ഭാഗമാകും.


ബാക്ക് ബെഞ്ചേഴ്‌സ് ലിമറിക്ക് ബാൻഡ് ആദ്യമായി വേദിയിൽ എത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.വൈവിധ്യമാർന്ന ഒട്ടനവധി കലാ-കായിക- സാംസ്കാരിക പരിപാടികളാണ് കാർണിവലിനോട് അനുബന്ധിച്ച് നടക്കുക. ആവേശം നിറയുന്ന വടംവലി മത്സരം, ചെണ്ടമേളം, കൈകൊട്ടിക്കളി തുടങ്ങി മലയാളി തനിമ നിറയുന്ന കലാവിസ്മയങ്ങൾ മേളയിൽ അരങ്ങേറും. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ രുചി വിളമ്പുന്ന ഫുഡ് കോർട്ടുകളാണ് മറ്റൊരു പ്രത്യേകത.
ജൂൺ 20 അർദ്ധരാത്രി വരെ പാർക്കിംഗ് സ്ലോട്ടുകൾ ബുക്ക് ചെയ്യാം.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb