gnn24x7

കിൽക്കെനി മലയാളി അസ്സോസിയേഷന് (KMA)പുതിയ നേതൃത്വം

0
2432
gnn24x7

250 ൽപരം ഫാമിലികളുള്ള അയർലന്റിലെ ഏറ്റവും മികച്ച അസോസിയേഷനുകളിൽ ഒന്നായ കിൽക്കെനി മലയാളി അസോസിയേഷന്റെ (KMA) ജനറൽ ബോഡി മീറ്റിംഗും, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും, 2024 സെപ്റ്റംബർ മാസം 28-ന് കിൽക്കെനി നെയ്ബർ ഹുഡ് ഹാളിൽ വച്ച് നടത്തപ്പെട്ടു. പ്രസിഡന്റ് ശ്രി. ഷിനിത്ത് എ. കെ. യുടെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ടും, വരവ് – ചെലവ് കണക്കുകളും, സെക്രട്ടറി ശ്രി. റോയ് വർഗ്ഗീസ് , ട്രഷറർ ശ്രി. സാവി ഷാജി എന്നിവർ ജനറൽ ബോഡി മുമ്പാകെ അവതരിപ്പിച്ചു.

ചർച്ചകൾക്ക് ശേഷം പൊതുയോഗം റിപ്പോർട്ടും, വരവ് – ചെലവ് കണക്കുകളും പാസ്സാക്കി.തുടർന്ന് അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണസമിതിയിലേക്ക് (2024 -2026) താഴെ പേരു പറയുന്നവരെ തിരഞ്ഞെടുത്തു.

  • പ്രസിഡന്റ്: ശ്രീ. ജോമി ജോസ്
  • സെക്രട്ടറി : ശ്രീ. ലിതിൻ ചെറിയാൻ എൻ. ജോൺ
  • ട്രഷറർ : ശ്രീ. സുബിൻ സണ്ണി
  • വൈ. പ്രസിഡന്റ് : ശ്രീ. ഷിബു ജോർജ്ജ്
  • ജോ. സെക്രട്ടറി : ശ്രീമതി. ഷിജി പൗലോസ്
  • പി. ആർ. ഒ : ശ്രീ. റ്റോണി മാർട്ടിൻ ജോസ്
  • യൂത്ത് കോർഡിനേറ്റർ : ശ്രീ. ജിത്തിൻ റാഷിദ്
  • കമ്മിറ്റി അംഗങ്ങൾ: ശ്രീ. സൈജൻ ജോൺ, ശ്രീ. മുനീർ മണ്ണിൽ, ശ്രീ. നിതീഷ് ചന്ദ്രൻ, ശ്രീ. രാധിൻ മുരളീധരൻ, ശ്രീ. ശ്യാം ഷൺമുഖൻ, ശ്രീമതി. മെറിൻ ജിന്റോ.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7