gnn24x7

ഡബ്ലിനിൽ “കോടിയേരി അനുസ്മരണം” സംഘടിപ്പിക്കുന്നു.

0
831
gnn24x7

ഡബ്ലിൻ: അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റിൻ്റെ (AIC) നേതൃത്വത്തിൽ അന്തരിച്ച സിപിഐ എമ്മിൻ്റെ സമുന്നത നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ്റെ അനുസ്മരണം ഡബ്ലിനിൽ സംഘടിപ്പിക്കുന്നു. സംസ്ഥാന മുൻ അഭ്യന്തര വകുപ്പ് മന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവും കൂടിയായ കോടിയേരിയുടെ അനുസ്മരണം വെള്ളിയാഴ്ച (ഒക്ടോബർ 7) താലയിലുള്ള ഫിർ ഹൗസ് കമ്മ്യൂണിറ്റി സെൻ്ററിൽ വച്ചാണ് സംഘടിപ്പിക്കുന്നത്. വൈകുന്നേരം ആറു മണിക്ക് ആരംഭിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും പോഷക സംഘടകനകളുടെയും അയർലണ്ട് ഘടകങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്നതാണ്.

ആശയദൃഢതയും സൗമ്യമായ ഇടപെടലും സംഘടനാപാടവും കൊണ്ട് രാഷ്ട്രീയ എതിരാളികളുടെ പോലും ആദരം പിടിച്ചു പറ്റിയ നേതാവാണ് കോടിയേരി.രാഷ്ടീയത്തിന് അതീതമായി മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് ജനഹൃദയങ്ങളിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ച കോടിയേരിയുടെ അനുസ്മരണ സമ്മേളനത്തിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here