gnn24x7

ക്രാന്തിയുടെ മെയ്ദിനാഘോഷവും മാഗസിൻ പ്രകാശനവും ഡബ്ലിനിൽ; മുഖ്യാതിഥി എം. സ്വരാജ്

0
513
gnn24x7

ഡബ്ലിൻ: ചരിത്രപ്രസിദ്ധമായ തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിന്റെ ദിനമാണ് മെയ് ഒന്ന്. ത്യാഗവും സഹനവും ക്ലേശവും നിറഞ്ഞ തൊഴിലാളികളുടെ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും സമർപ്പണത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ചരിത്രമായാണ് മെയ്ദിനം രേഖപ്പെടുത്തുന്നത്.

തൊഴിലാളി വർഗ്ഗത്തിന്റെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി എല്ലാവർഷവും മെയ് ആദ്യദിവസം അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുന്നു. അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ മെയ്ദിനം ആഘോഷിക്കുന്നു. ഡബ്ലിനിൽ മെയ് ഒന്നിന് സംഘടിപ്പിക്കുന്ന മെയ്ദിനാഘോഷ പരിപാടിയിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്.

ഡബ്ലിനിലെ കാൾട്ടൺ ഹോട്ടലിൽ(Eircode K67P5C7) വച്ച് വൈകുന്നേരം നാലുമണി മുതൽ എട്ടുമണി വരെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.അയർലണ്ടിലെ പ്രവാസി മലയാളികളുടെ സർഗാത്മക രചനകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ക്രാന്തി തയ്യാറാക്കുന്ന മാഗസിന്‍റെ പ്രകാശനവും പ്രസ്തുത പരിപാടിയിൽ എം സ്വരാജ് നിർവഹിക്കുന്നതാണ്. ക്രാന്തിയുടെ മെയ്ദിന അനുസ്മരണ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേന്ദ്രകമ്മറ്റി അറിയിച്ചുപരിപാടിയുടെ വിശദവിവരങ്ങൾ ഉടൻതന്നെ അറിയിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

ഷിനിത്ത് എ. കെ (0870518520)

മനോജ് ഡി മാന്നാത്ത് (0899437515)

ജീവൻ മാടപ്പാട്ട് (0863922830)

ഷാജു ജോസ് (0876460316)

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here