ഡബ്ലിൻ സിറ്റി കൗൺസിലും സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലും പ്രസിദ്ധീകരിച്ച പദ്ധതികൾ പ്രകാരം ഗാൽവേ നഗരത്തേക്കാൾ കൂടുതൽ ജനസംഖ്യയുള്ള പുതിയ നഗരം പടിഞ്ഞാറൻ ഡബ്ലിനിൽ നിലവിൽ വരും. ഇത് പൂർണ്ണമായും കാർ രഹിത പട്ടണമായിരിക്കും.
നാസ് റോഡിനോട് ചേർന്ന് 700 ഹെക്ടർ വ്യാവസായിക ഭൂമിയിൽ 40,000 പുതിയ വീടുകളുമായി പരിവർത്തനം വിഭാവനം ചെയ്യുന്ന സിറ്റി എഡ്ജ് പ്രോജക്റ്റ് “സീറോ പാർക്കിംഗ്” നിലവാരത്തിൽ നിർമ്മിക്കുകയും ആത്യന്തികമായി കാർ രഹിത വികസനമായി മാറുകയും ചെയ്യുമെന്ന് പ്രാദേശിക അധികാരികൾ പറഞ്ഞു. ‘ഫ്രെയിംവർക്ക് പ്ലാൻ’ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു.

2070-ഓടെ 85,000 ജനസംഖ്യ പ്രതീക്ഷിക്കുന്ന ഇവിടെ കാൽനട,സൈക്കിൾ യാത്ര, പൊതുഗതാഗതം എന്നിവയാകും ഉപയോഗിക്കുക. അപ്പാർട്ട്മെന്റ് ബ്ലോക്കുകൾ, ഭൂഗർഭ കാർ പാർക്കുകൾ ഉപയോഗിച്ച് നിർമ്മിക്കില്ല. ഇത് നിർമ്മാണച്ചെലവ് കുറയ്ക്കുമെന്നും അധികൃതർ പറഞ്ഞു.Naas Road, Kylemore, Cherry Orchard, Red Cow, Greenhills, എന്നീ അഞ്ച് ജില്ലകളെ ഉൾക്കൊള്ളുന്ന പദ്ധതിക്ക് പുതിയ പൊതുഗതാഗതത്തിൽ കാര്യമായ നിക്ഷേപം ആവശ്യമാണ്.
പാർക്ക് വെസ്റ്റിലെ ലുവാസ് റെഡ് ലൈൻ, ബസ്സുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ ഈ പ്രദേശത്തിന് സേവനം നൽകുന്നുണ്ടെങ്കിലും, ഈ പ്രദേശം വികസിപ്പിക്കുന്നതിന് ഗ്രേറ്റർ ഡബ്ലിൻ ഏരിയ ട്രാൻസ്‌പോർട്ട് സ്ട്രാറ്റജിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ലൂക്കൻ ലുവാസ് ലൈൻ വികസിപ്പിക്കേണ്ടതുണ്ട്. ഒപ്പം ഒരു പുതിയ റെയിലും. ആദ്യത്തെ 3,500 വീടുകൾ 2030-ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ പൊതുഗതാഗത ലിങ്കുകൾ തുറക്കുന്നതുവരെയുള്ള ഇടക്കാല നടപടിയായി, മൾട്ടിസ്റ്റോറി കാർ പാർക്കുകൾ അല്ലെങ്കിൽ “കൂട്ടായ പാർക്കിംഗ് യൂണിറ്റുകൾ” നിർമ്മിക്കും, അത് പിന്നീട് മറ്റ് ഉപയോഗങ്ങളിലേക്ക് മാറ്റും. ഈ പാർക്കിംഗ് സ്ഥലങ്ങൾ ഹ്രസ്വകാല പാട്ടത്തിന് ലഭ്യമാകും. നിലവിൽ 25,000 പേർ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും ഇത് 75,000 ആയി ഉയരുമെന്നാണ് പ്രവചനം. നവികലാംഗർക്ക് സൗകര്യമൊരുക്കുന്നതിനായി പ്രദേശത്തുടനീളം ചെറിയ അളവിൽ പാർക്കിംഗ് നിലനിർത്തും.




































