gnn24x7

വംശീയ വെറി കുട്ടികൾക്ക് നേരെയും.. മലയാളിയായ ആറ് വയസ്സുകാരിക്ക് നേരെ ആക്രമണം.

0
1023
gnn24x7

അയർലണ്ടിൽ ഇന്ത്യൻ ജനത നേരിടുന്ന വംശീയ അതിക്രമങ്ങൾ തുടർക്കഥയാവുകയാണ്. ഒറ്റപ്പെട്ട സംഭവങ്ങളായി അധികൃതർ കണക്കാക്കി ലഘൂകരിക്കുന്ന ഈ സാമൂഹിക പ്രശ്നം അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിനെ ഏറെ ആശങ്കയിൽ ആഴ്ത്തുകയാണ്. വംശീയ ആക്രമണ ആക്രമണ സംഭവങ്ങൾ ദിനംപ്രതി വർദ്ധിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ആറ് വയസുള്ള മലയാളി പെൺകുട്ടിക്ക് നേരെയാണ് ഒടുവിൽ ആക്രമണം ഉണ്ടായിരിക്കുന്നതാണ്. വാട്ടർഫോർഡ് സിറ്റിയിലെ കിൽബാറി പ്രദേശത്താണ് സംഭവം നടന്നത്.മലയാളികളായ കെ.എസ്. നവീൻ അനുപ അച്യുതൻ എന്നിവരുടെ മകൾ നിയ നവീനാണ് വംശീയ ആക്രമണത്തിനിരയായത്.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

തിങ്കളാഴ്ച വൈകുന്നേരം വീടിന് പുറത്ത് കളിക്കുകയായിരുന്നു നിയയെ കുട്ടികൾ ഉൾപ്പെടെയുള്ള ഒരു സംഘമാണ് ആക്രമിക്കുകയായിരുന്നു. ഇവർ സൈക്കിൾ കൊണ്ട് നിയയെ ഇടിക്കുകയും, ചിലർ നിയയുടെ മുഖത്ത് അടിക്കുകയും ചെയ്തു. ആക്രമികളിൽ ഒരാൾ “Dirty Indian, go back to India” എന്ന് കൂട്ടിയോട് ആക്രോശിക്കുകയും ചെയ്തു. തന്നോട് ഇത്തരത്തിൽ പെരുമാറുന്നതിന് എന്താണ് കാരണമെന്ന് പോലും ആ കുഞ്ഞിന് മനസ്സിലാക്കാൻ സാധിച്ചില്ല. കുട്ടിക്ക് നേരെ നടന്ന ആക്രമണത്തിൽ കുടുംബം ഏറെ ആശങ്കയിലാണ്.

എട്ട് വർഷമായി കുടുംബം അയർലണ്ടിൽ താമസിക്കുന്നു. അടുത്തിടെയാണ് ഇവർക്ക് ഐറിഷ് പൗരത്വം ലഭിച്ചത്. അക്രമികളിൽ എട്ട് വയസ്സുള്ള ഒരു പെൺകുട്ടിയും 12 നും 14 നും ഇടയിൽ പ്രായമുള്ള നിരവധി ആൺകുട്ടികളും ഉൾപ്പെടുന്നുവെന്ന് അനുപ വിവരിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7