ഡബ്ലിൻ :ലൂക്കൻ മലയാളി കമ്മ്യൂണിറ്റിയുടെ ഇത്തവണത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 11-ആം തിയതി ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ പാമേഴ്‌സ്ടൌൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ നടത്തപ്പെടും.പതിവ് പോലെ ഇത്തവണയും വർണശബളമായ ഒട്ടനവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. നേറ്റിവിറ്റി ഷോ,സാന്താ വിസിറ്റ് കൂടാതെ ലൂക്കനിലെ കഴിവ് തെളിയിച്ച പ്രതിഭാധനരായ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന ക്ലാസിക്കൽ, സിനിമാറ്റിക് ഡാൻസുകൾ,കോമഡി സ്കിറ്റ്, കപ്പിൾ ഡാൻസ്,മെഗാ ഷോ തുടങ്ങി ഏവരുടെയും മനസും ഹൃദയവും നിറക്കുന്ന പുതുമ നിറഞ്ഞ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.

ക്രിസ്മസ് ഡിന്നറും ഒരുക്കിയിട്ടുണ്ട്.ഏവരെയും മലയാളി കമ്മ്യൂണിറ്റിയുടെ ഈ ക്രിസ്തുമസ് – നവവത്സര ആഘോഷരാവിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് ബിജു വൈക്കം, സെക്രട്ടറി രാജൻ തര്യൻ, ട്രഷറർ ഷൈബു ജോസഫ്, പി ആർ ഓ റോയി പേരയിൽ എന്നിവർ അറിയിച്ചു.
വിവരങ്ങൾക്ക് : 089 453 0770.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനുവരി 10 ന് മുൻപായി ഗൂഗിൾ ഫോം പൂരിപ്പിച്ച് സബ്‌മിറ്റ് ചെയ്യേണ്ടതാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

