ട്രേലി: കൗണ്ടി കെറിയിലെ കില്ലർണിയിൽ മലയാളി ബസ് ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഗ്രീൻ ബസിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇരിങ്ങാലക്കുട സ്വദേശിയായ സതീഷ് കുമാറാണ് മരിച്ചത്.
ഉച്ചയോടെ സതീഷ് കുമാർ ജിമ്മിലേക്ക് നടക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ദൃക്‌സാക്ഷികൾ വിവരമറിയിച്ചതിനെ തുടർന്ന് മെഡിക്കൽ സംഘം സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷകൾ നൽകി എയർ ആംബുലൻസിൽ കെറി ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു.
പോളണ്ടിൽ ജോലി ചെയ്തിരുന്ന സതീഷ് കുമാർ ഏതാനം വർഷം മുമ്പാണ് അയർലണ്ടിലെത്തിയത്. പൊതു ദർശനത്തിനും മൃതദേഹം നാട്ടിലെത്തിക്കാനുമുള്ള ശ്രമങ്ങൾ കെറി ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചിട്ടുണ്ട്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2



































