gnn24x7

അയർലണ്ട് അണ്ടർ 15 ഗേൾസ്‌ ക്രിക്കറ്റ്‌ ടീമിൽ മലയാളി തിളക്കം: അഭിമാനമായി ദിയ ശ്യാം

0
1282
gnn24x7

ഡബ്ലിൻ: ലോക കായിക ഭൂപ്പടത്തിലേക്ക് ചുവടുവച്ച് ഒരു മലയാളി താരം കൂടി. നാഷണൽ യൂത്ത് ടൂർസ് ആന്റ് സ്ക്വാഡ്സ് പട്ടികയിൽ ഇടം നേടി അയർലണ്ട് മലയാളിയായ ദിയ ശ്യാം. അയർലണ്ടിന്റെ പെൺകുട്ടികളുടെ അണ്ടർ-15 ടീമിലേക്കാണ് ദിയ തിരഞ്ഞെടുക്കപ്പെട്ടത്.

ബെൽഫാസ്റ്റിൽ കഴിഞ്ഞ മാസം നടന്ന അണ്ടർ15, അണ്ടർ 17 മത്സരങ്ങളിലെ മികച്ച പ്രകടനമാണ് ദിയയ്ക്ക് അയർലണ്ട് ടീമിലേക്കുള്ള സെലക്ഷന് കാരണമായത്. ടൂർണമെന്റിൽ 6 റൺസിന് 5 വിക്കറ്റ് നേടിയ മികച്ച പ്രകടനത്തിനോടൊപ്പം മൊത്തം 10 വിക്കറ്റുകളാണ് നേടിയത്.

8 വയസ്സു മുതൽ, പിതാവിന്റെ കീഴിൽ ഫിഗ്ലാസ് ക്രിക്കറ്റ്‌ ക്ലബ്ബിൽ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ ദിയ ഇപ്പോൾ Phoenix ക്രിക്കറ്റ്‌ ക്ലബ് വിമൻസ് ഡിവിഷൻ -1ൽ കളിക്കുന്നുഇതിനോടകം ലെവൽ -1 കോച്ചിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് കരസ്ഥമാക്കിയ ദിയ ഫിംഗ്ലാസ് ക്ലബ്ബിൽ അസിസ്റ്റന്റ് കോച്ച് ആയി ജോയിൻ ചെയ്യാൻ തയ്യാറെടുക്കുകയാണ്ഫിഗ്ലാസ് ക്രിക്കറ്റ് കോച്ച്ശ്യംമോഹന്റെയും, മാറ്റർ പ്രൈവറ്റ് സ്റ്റാഫ്‌ മഞ്ജു ദേവിയുടേം മകളാണ്.

കോവിഡ് നിയന്ത്രണങ്ങൾ കാരണം അയർലൻഡ് യൂത്ത് ടൂർ പ്രോഗ്രാം 2020-ൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു, എന്നാൽ ക്രിക്കറ്റ് അയർലൻഡ് ഇപ്പോൾ മത്സരങ്ങൾ പുനരാരംഭിക്കുകയാണ്.  ആഗസ്ത് 3 മുതൽ 7 വരെ നടക്കുന്ന Malvern College Festival ടീം മത്സരിക്കും. വിവിധ കൗണ്ടി ടീമുകളൾ മത്സരത്തിൽ പങ്കെടുക്കും.

പെൺകുട്ടികളുടെ അണ്ടർ-17, ആൺകുട്ടികളുടെ അണ്ടർ-15 എന്നീ ടീമുകളെയും ക്രിക്കറ്റ്‌ അയർലണ്ട് പ്രഖ്യാപിച്ചു. ആഗസ്ത് ആദ്യം തന്നെ മൂന്ന് യൂത്ത് സ്ക്വാഡുകൾ പര്യടനം ആരംഭിക്കും


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here