പോർട്ട്‌ലീഷ് : ബാങ്കിംഗ് ആൻഡ് പേയ്‌മെന്റ് ഫെഡറേഷൻ ഓഫ് അയർലന്റ്(BPFI) സംഘടിപ്പിച്ച യൂറോപ്പ്യൻ മണി ക്വിസ് മത്സരത്തിൽ റിഷേൽട്രീസ അലക്സാണ്ടർ,ജോഡി കൊമൊളാഫെ സഖ്യം ഒന്നാം സ്ഥാനം നേടി. അയർലണ്ടിലെ വിവിധ സ്‌കൂളുകളിൽ നിന്നും 1200 ൽ പരം ടീമുകൾ പങ്കെടുത്ത മത്സരത്തിലാണ്പോർട്ട്‌ലീഷിലെ Scoil Chriost Ri – യിലെ മൂന്നാം വർഷ വിദ്യാർത്ഥിനികളായ ഇരുവരും വിജയികളായത്.

13-15 വയസ്സ് വരെയുള്ള കുട്ടികളിൽ സാമ്പത്തിക സാക്ഷരതയും അവബോധവും വളർത്തുന്നതിന്റെ ഭാഗമായി എല്ലാ വർഷവും BPFI ഓൺലൈനായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിലാണ് ഇവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.


മെയ് മാസത്തിൽ ബ്രസ്സൽസിൽ നടക്കുന്ന യൂറോപ്യൻ ഫൈനലിൽ അയർലന്റിനെ പ്രതിനിധീകരിക്കാനുള്ള സുവർണ്ണാവസരവും റിഷേലിന്റെ ടീമിന് കൈവന്നിരിക്കുകയാണ്.പോർട്ട്‌ലീഷിലെ മലയാളികൾക്ക് അഭിമാനമായി മാറിയ റിഷേൽ, Mary Borough വില്ലേജിൽ താമസിക്കുന്ന രാജേഷ് അലക്സാണ്ടറിന്റെയും ലിൻഡ രാജേഷിന്റെയും മകളാണ്. ഏകസഹോദരൻ റിഹാൻ St. Mary’s CBS ൽ അഞ്ചാം വർഷ വിദ്യാർത്ഥിയാണ് .

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb