സമൃധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പൊന്നിൻ ചിങ്ങക്കാലം കൂടി കടന്നുപോകുകയായി. കേരള മണ്ണിനു ഇക്കരയും ഓണഘോഷങ്ങൾക്ക് മാറ്റോട്ടും ചോരാതെ അയർലണ്ടിലെ മലയാളികളും ആഘോഷ തിമിർപ്പിലാണ്. വർണ്ണാഭമായ ഓണഘോഷപരിപാടിയും കുടുംബ സംഘമവും ഒരുക്കി അയർലണ്ട് മലയാളികളുടെ സ്നേഹ കൂട്ടായ്മയായ മിഴി അയർലണ്ട്.
സെപ്റ്റംബർ 21, ശനിയാഴ്ച, Castleknock St. Brigid’s GAA Club ലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. പൊന്നോണത്തിന്റെ ആവേശം നിറച്ച് വിവിധ കലാ കായിക പരിപാടികൾ അരങ്ങേറും. അയർലണ്ട് മലയാളികളുടെ ഒത്തൊരുമയുടെയും ഐക്യത്തിന്റെയും നേർ ചിത്രമൊരുക്കുന്ന പ്രവർത്തനങ്ങളുമായി മുന്നേറുന്ന മിഴി അയർലണ്ടിന്റെ ഓണഘോഷവും ഇക്കുറി കെങ്കേമമാകും.


കസേരകളി, വടംവലി, സ്പൂൺ റെയ്‌സ്, തവളച്ചാട്ടം, തീറ്റമത്സരം, ചാക്കിൽ കയറി ഓട്ടം,കലം തല്ലിപൊട്ടിക്കൽ കൂടാതെഅത്തപൂക്കളം,മാവേലി എഴുന്നെള്ളത്ത്, ഗാനമേള തുടങ്ങി ആഘോഷത്തിന് മാറ്റേറുന്ന നിരവധി മത്സരങ്ങളും നടക്കും.

കൂടുതൽ വിവരങ്ങൾക്കും, ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക:
- ABI 0870925724
- ALEX 0871237342
- ANU 0879792996

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb








































