gnn24x7

ICC Men’s T20 World Cup: ഇന്ത്യൻ ഡയറി ബ്രാൻഡ് ‘നന്ദിനി’ ഐറിഷ് ക്രിക്കറ്റ്‌ ടീം സ്പോൺസർ

0
334
gnn24x7

ടി20 ലോകകപ്പിനുള്ള അയർലൻഡ് പുരുഷ ക്രിക്കറ്റ് ടീമിനെ നന്ദിനി സ്പോൺസർ ചെയ്യും. ക്രിക്കറ്റ് അയർലൻഡും (സിഐ) കർണാടക മിൽക്ക് ഫെഡറേഷനും (കെഎംഎഫ്) നന്ദിനിയെടീം സ്പോൺസറായി പ്രഖ്യാപിച്ചു. ക്രിക്കറ്റ് അയർലണ്ടിൻ്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആൻഡ്രൂ മേ അസോസിയേഷൻ്റെ പ്രഖ്യാപനം നടത്തി. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സഹകരണ ഡയറി ബ്രാൻഡാണ് നന്ദിനി. ക്രിക്കറ്റ് സ്പോൺസർഷിപ്പുകളിലേക്കുള്ള കമ്പനിയുടെ ആദ്യ ചുവടുവെപ്പാണിത്.

അയർലൻഡ് ക്രിക്കറ്റ് ടീമിൻ്റെ ടി20 ലോകകപ്പ് പ്രചാരണത്തിനായി തങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ട് എന്ന് നന്ദിനിയുടെ മാതൃസ്ഥാപനമായ കെഎംഎഫ് മാനേജിംഗ് ഡയറക്ടർ എം കെ ജഗദീഷ് പറഞ്ഞു. ICC T20 ലോകകപ്പ് 2024 ജൂൺ 1 ന് ആരംഭിക്കും. ജൂൺ 29 ന് ഫൈനൽ നടക്കും. ജൂൺ 5 ന് ജൂൺ അഞ്ചിന് ഇന്ത്യയ്‌ക്കെതിരെയാണ് അയർലണ്ടിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടങ്ങളിൽ അയർലണ്ട് 5 മത്സരങ്ങളിൽ ഇന്ത്യയെ നേരിടും. യുഎസ്എ, കാനഡ, പാകിസ്ഥാൻ എന്നിവരാണ് ഗ്രൂപ്പ് എയിലെ മറ്റ് ടീമുകൾ.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7