gnn24x7

Farming and Horticultural Apprenticeships: പുതിയ അപേക്ഷകൾ ക്ഷണിച്ചു

0
672
gnn24x7

രണ്ട് പുതിയ ഫാമിംഗ് അപ്രന്റീസ്ഷിപ്പുകൾ ആരംഭിക്കുമെന്ന് Further and Higher Education, Research, Innovation and Science മന്ത്രി സൈമൺ ഹാരിസ് ടിഡി ഇന്ന് പ്രഖ്യാപിച്ചു. കാർഷിക മേഖലയിൽ മാനേജീരിയൽ കരിയർ പാത സൃഷ്ടിക്കുന്നു, കൊമേർഷ്യൽ ഫാം ബിസിനസ്സ് നടത്തിപ്പിന് ഏറ്റവും പുതിയ ഗവേഷണവും മികച്ച പ്രാക്ടീസ് മാനേജ്മെന്റ് അറിവും പകർന്നു അപ്രന്റീസിനെ സജ്ജരാക്കുക എന്നിവയാണ് ഫാം മാനേജർ അപ്രന്റീസ്ഷിപ്പ്വഴി ലക്ഷ്യമിടുന്നത്.

ഫാം ടെക്നീഷ്യൻ അപ്രന്റീസ്ഷിപ്പ്, ഐറിഷ് ഫാമിംഗ് സിസ്റ്റത്തിൽ വിജയകരമായി പ്രവർത്തിക്കാനും, ദൈനംദിന പ്രവർത്തനങ്ങളിൽ വൈദഗ്ധ്യം നേടാനും, വ്യവസായ മാനദണ്ഡങ്ങളും നിയന്ത്രണ നടപടികളും പാലിക്കാനും അപ്രന്റീസുകളെ പരിശീലിപ്പിക്കുന്നു. Arable, dairy, cattle, pigs, poultry, sheep, suckler farm enterprises തുടങ്ങിയ വാണിജ്യ ഫാം സംരംഭങ്ങളിൽ അപ്രന്റീസുകളെ നിയമിക്കും.

https://www.linkedin.com/posts/simon-harris-026bb34_education-farming-agriculture-activity-7094208674985857024-cAdV?utm_source=share&utm_medium=member_android

ഫാം മാനേജർ അപ്രന്റീസ്ഷിപ്പ് ലെവൽ 7 ഡിഗ്രിയിലേക്ക് നയിക്കും, തുടക്കത്തിൽ Teagasc College of Amenity Horticulture, Botanic Gardens in Dublin വഴി ലഭ്യമാകും, അതേസമയം ഫാം ടെക്‌നീഷ്യൻ ലെവൽ 6 കോർക്കിലെ ടീഗാസ്‌ക് ക്ലോനാകിൽറ്റി കോളേജ്, ടീഗാസ്‌ക് ബാലിഹൈസ് കോളേജ് കാവൻ എന്നിവിടങ്ങളിൽ ലഭ്യമാകും. ഹോർട്ടികൾച്ചർ അപ്രന്റീസ്ഷിപ്പ് ഹോർട്ടികൾച്ചറൽ മേഖലയിൽ കരിയർ തുടരാൻ ആഗ്രഹിക്കുന്നവർക്കും, അംഗീകൃത യോഗ്യത നേടാൻ ആഗ്രഹിക്കുന്ന നിലവിൽ ഹോർട്ടികൾച്ചറൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും വേണ്ടിയുള്ളതാണ്.

ഡബ്ലിനിലെ ബൊട്ടാണിക് ഗാർഡനിലുള്ള ടീഗാസ്‌ക് കോളേജ് ഓഫ് അമിനിറ്റി ഹോർട്ടികൾച്ചർ വഴിയും ഹോർട്ടികൾച്ചറിൽ അപ്രന്റീസ്ഷിപ്പ് ലഭിക്കും. ഹോർട്ടികൾച്ചറൽ വ്യവസായം nursery stock production, parks and garden maintenance, fruit production, vegetable production, landscape construction and garden centre operations എന്നിവ ഉൾപ്പെടുന്നു. പ്രോഗ്രാമിന് ഉള്ളിൽ Fruit Stream, Garden & Parks Stream, Garden Centre Stream, Hard Landscaping Stream, Nursery Production Stream, Vegetable Stream തുടങ്ങിയ 6 സ്ട്രീമുകൾ ഉണ്ട്. പ്രോഗ്രാമിന്റെ കാലയളവിൽ അപ്രന്റീസ് സ്ട്രീമിൽ തന്നെ തുടരണം. രണ്ട് വർഷമാണ് ഓരോ അപ്രന്റീസ്ഷിപ്പിന്റെയും കാലാവധി. കൂടാതെ National Framework of Qualifications പ്രകാരം പ്രധാന അവാർഡിനും അർഹത നേടാം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7