അയർലണ്ടിന് സ്റ്റാറ്റസ് യെല്ലോ ലോ ടെമ്പറേച്ചർ മുന്നറിയിപ്പ് നൽകി. രാത്രിയിൽ താപനില ഏകദേശം -5 ഡിഗ്രി സെൽഷ്യസിലേക്ക് താഴുകയും തണുത്ത കാലാവസ്ഥ തുടരുകയും ചെയ്യുമെന്ന് മെറ്റ് ഐറിയൻ മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് രാത്രി 9 മണി മുതൽ നാളെ രാവിലെ 10 മണി വരെ ആയിരിക്കും കാലാവസ്ഥാ മുന്നറിയിപ്പ്. തണുത്ത കാലാവസ്ഥ വെള്ളിയാഴ്ച വരെ തുടരും. രാത്രിയിലെ താപനില -3C വരെയായി കുറയും.
കടുത്ത മൂടൽമഞ്ഞ് അപകടകരമായ യാത്രാ സാഹചര്യങ്ങളിലേക്ക് നയിച്ചേക്കാമെന്ന് കാലാവസ്ഥ നിരീക്ഷകർ പറഞ്ഞു. അടുത്ത രണ്ട് ദിവസങ്ങളിൽ അതികഠിനമായ തണുപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി Met Eireann പറഞ്ഞു. വിക്ലോ, വെക്‌സ്‌ഫോർഡ്, ഡബ്ലിൻ, വാട്ടർഫോർഡിന്റെ ചില ഭാഗങ്ങളിലും മഞ്ഞു വീഴ്ച ശക്തമാകും. വടക്കൻ അയർലണ്ടിൽ, ഇന്ന് രാത്രി കഠിനമായ തണുപ്പ് പ്രവചിക്കുന്നുണ്ട്. , വ്യാപകമായ മഞ്ഞ് വീഴച കാരണം കുറഞ്ഞ താപനില -4C വരെയാകും. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് PSNI അഭ്യർത്ഥിച്ചു.